കണ്ണൂര്‍: ഇരിട്ടിയില്‍ ചായക്കും പലഹാരങ്ങള്‍ക്കും വര്‍ധിപ്പിച്ച വില കുറച്ചു. വിലകൂട്ടിയ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് വില കുറച്ചത്. പുതിയ വില ശനിയാഴ്ച മുതല്‍ നിലവില്‍ വരും.
ചായക്ക് 13 രൂപയും എല്ലാ പലഹാരങ്ങള്‍ക്കും 15 രൂപയുമാക്കിയാണ് വര്‍ധിപ്പിച്ചിരുന്നത്. മൂന്ന് രൂപ ഒറ്റയടിക്ക് വര്‍ധിപ്പിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ഹോട്ടല്‍ ആന്‍ഡ് റസ്‌റന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി യുവജന സംഘടനകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വില കുറയ്ക്കാനുള്ള തീരുമാനമുണ്ടായത്. ചായയുടെ വില 12 രൂപയായും പലഹാരങ്ങള്‍ക്ക് 13 രൂപയാക്കിയുമാണ് പുതുക്കി നിര്‍ണയിച്ചത്.

പുഷ്പ കൃഷിക്ക് പ്രിയമേറുന്നു, ഓണം വിളവെടുപ്പ് തുടങ്ങി.
കാവുംമന്ദം: ഓണ വിപണി ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ധന സഹായത്തോടെ വിവിധ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാമ്പുംകുനി വാർഡിലെ ഹരിത ജെ എൽ ജി ഗ്രൂപ്പ്