പടിഞ്ഞാറത്തറ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എസ്പിസി കാഡറ്റുകളുടെ ത്രിദിന ഓണം ക്യാമ്പ് ‘ഉണർവ്’ ആരംഭിച്ചു. പടിഞ്ഞാറത്തറ പോലീസ് ഇൻസ്‌പെക്ടർ അജീഷ് വി വി എസ്പിസി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ് ബിജുകുമാർ പി, പ്രധാനാധ്യാപിക സീമ കെ, പിടിഎ പ്രസിഡന്റ് സുധീഷ് കുമാർ, ഡ്രിൽ ഇൻസ്‌പെക്ടർ സനിൽ എം എസ്, സിവിൽ പോലീസ് ഓഫീസർ ശ്രീജേഷ് എം എന്നിവർ പങ്കെടുത്തു.എസ്പിസി അഡീഷനൽ നോഡൽ ഓഫീസർ മോഹൻദാസ് കെ, ഹെഡ് കോൺസ്റ്റബിൾ ദീപ സാബു എന്നിവർ ക്യാമ്പ് സന്ദർശിച്ചു കേഡറ്റുകളുമായി സംവദിച്ചു.തുടർന്ന് ‘ശാരീരിക ക്ഷമതയും മാനസികാരോഗ്യവും’ എന്ന വിഷയത്തിൽ മുഹമ്മദ് ഷെമീം ടി ക്ലാസ് നയിച്ചു. വൈകീട്ട് സനിൽ എം എസിന്റെ നേതൃത്വത്തിൽ ശാരീരിക പരിശീലനവും പരേഡും നടത്തി.

ഐപിഎൽ പ്രേമികൾക്ക് എട്ടിന്റെ പണി! ടിക്കറ്റിന്റെ ജിഎസ്ടി വർധിച്ചു.
ഐപിഎൽ ആരാധകർക്ക് വമ്പൻ തിരിച്ചടിയാണ് പുതിയ ടാക്‌സ് നയം മൂലം ലഭിച്ചിരിക്കുന്നത്. പുതിയ നയപ്രകാരം ഐപിഎൽ ടിക്കറ്റുകൾക്ക് വിലവർധിക്കും. പ്രീമിയം സ്‌പോർട്ടിങ് ഇവന്റുകളുടെ ടിക്കറ്റുകൾക്ക് ഇനിമുതൽ 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.