താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും

ലക്കിടി:
മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന്‌ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. നിലവിലെ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും. പോലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുനസ്ഥാപിക്കും.
ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇവിടെ വാഹനം നിര്‍ത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ഐപിഎൽ പ്രേമികൾക്ക് എട്ടിന്റെ പണി! ടിക്കറ്റിന്റെ ജിഎസ്ടി വർധിച്ചു.

ഐപിഎൽ ആരാധകർക്ക് വമ്പൻ തിരിച്ചടിയാണ് പുതിയ ടാക്‌സ് നയം മൂലം ലഭിച്ചിരിക്കുന്നത്. പുതിയ നയപ്രകാരം ഐപിഎൽ ടിക്കറ്റുകൾക്ക് വിലവർധിക്കും. പ്രീമിയം സ്‌പോർട്ടിങ് ഇവന്റുകളുടെ ടിക്കറ്റുകൾക്ക് ഇനിമുതൽ 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.

കൽപ്പറ്റയിൽ ശേഷിവികസന പരിശീലനം സംഘടിപ്പിച്ചു.

കൽപ്പറ്റ: കുടുംബശ്രീ മിഷൻ വയനാട് ജൻഡർ വികസന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കൗൺസിലർമാർക്കും റിസോഴ്സ് പേഴ്സൺമാർക്കും ശേഷി വികസന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്

ചെന്നലോട് അക്ഷയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ചെന്നലോട്: നവീകരിച്ച അക്ഷയ കേന്ദ്രം തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സമീപം പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. അക്ഷയ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സൂന

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സന്ദർശകർക്ക് നാളെ പ്രവേശനമില്ല.

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് തിരുവോണ ദിനത്തിൽ (സെപ്തംബർ 5) സന്ദർശകർക്ക് പ്രവേശനമില്ലെന്ന് എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി അറിയിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിലന്വേഷകർക്ക് പിന്തുണയായി സുൽത്താൻ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭയിൽ ആരംഭിച്ച ജോബ് സ്‌റ്റേഷനിൽ 510

കാരുണ്യത്തിന്റെ കൈത്താങ്ങുമായി വ്യാപാരി വ്യവസായി സമിതി.

തിരുനെല്ലി:വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ് രോഗിയായ തിരുനെല്ലി സ്വദേശി സി. ടി രഘുനാഥന് ലോട്ടറി സ്റ്റാൾ നൽകി. സ്റ്റാളിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ കമ്മറ്റി പ്രസിഡന്റ് സുരേഷ്‌കുമാർ നിർവഹിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.