യുവജന കമ്മീഷൻ യുവപ്രതിഭ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.

ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾക്ക് സംസ്ഥാന യുവജന കമ്മീഷൻ യുവപ്രതിഭ പുരസ്കാരം നൽകുന്നു. പ്രതിസന്ധികളിൽ പതറി വീഴാതെ വലിയ സ്വപ്നങ്ങൾക്ക് പിന്നാലെ ഊർജ്ജമൊരുക്കി സഞ്ചരിക്കാൻ കേരളത്തിലെ യുവജനങ്ങളെ പ്രചോദിപ്പിക്കുന്നവർക്ക് അർഹമായ
അംഗീകാരം നൽകുക എന്നതാണ് പുരസ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.

പുരസ്കാരത്തിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ നൽകുകയോ ചെയ്യാം. പൊതുജനങ്ങളില്‍ നിന്നും കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി മൂന്ന് പേര്‍ക്കാണ് പുരസ്കാരം നല്‍കുന്നത്.
യുവപ്രതിഭ പുരസ്കാര ജേതാക്കൾക്ക് 20,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. 18നും 40നും ഇടയിൽ പ്രായമുള്ള ഭിന്നശേഷി വ്യക്തിത്വങ്ങൾ ഫോട്ടോ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന മെയിൽ ഐഡിയിലോ കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പിഎംജി, തിരുവനന്തപുരം -33), നേരിട്ടോ അപേക്ഷ നൽകാവുന്നതാണ്. അവസാന തീയതി സെപ്തംബർ 30. ഫോൺ: 0471 2308630.

റേഷൻ കടകൾ നാളെ തുറക്കും

റേഷൻ കടകൾ നാളെ (സെപ്റ്റംബര്‍ 4) തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. തുടര്‍ന്ന് വെള്ളി, ശനി, ഞായര്‍ ദിവസങ്ങൾ അവധിയായിരിക്കും. ഓണക്കിറ്റ് വാങ്ങാനുള്ള എഎവൈ കാര്‍ഡ് ഉടമകൾ ഓണത്തിന് മുമ്പായി കിറ്റ്

സഹകരണ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്നവർ മസ്റ്ററിങ് നടത്തണം

സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് മുഖേന പെൻഷൻ വാങ്ങുന്നവര്‍ മസ്റ്ററിങ് നടത്തണം. പ്രാഥമിക സഹകരണ സംഘം, കേരള ബാങ്ക്, സഹകരണേതര വകുപ്പുകളിലെ സഹകരണ സംഘങ്ങളിൽ നിന്നും വിരമിച്ച പെൻഷൻകാർ, കുടുംബ പെൻഷൻ വാങ്ങുന്നവർ,

ഭരണാനുമതി

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐസി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ നായ്ക്കട്ടി എഎൽപി സ്കൂളിന് 10 ലക്ഷം രൂപ ചെലവിൽ ടോയിലറ്റ് നിര്‍മിക്കാനുള്ള പ്രവൃത്തികൾക്ക് ജില്ലാ കളക്ടര്‍

അഗതിമന്ദിരം അന്തേവാസികൾക്കും വിദ്യാർത്ഥികൾക്കും ഓണക്കോടി വിതരണം ചെയ്തു.

കുഴിനിലം അഗതിമന്ദിരത്തിലെ അന്തേവാസികൾക്കും വിദ്യാർത്ഥികൾക്കും പട്ടികവികസന വകുപ്പ് ഓണക്കോടി വിതരണം ചെയ്തു. സബ് കളക്ടർ അതുൽ സാഗർ ഉദ്ഘാടനം നിർവഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി 30 അന്തേവാസികൾക്കും മൂന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും മൂന്ന്, ഏഴ്

28 വർഷത്തെ സേവനത്തിന് ശേഷം പികെ ബാലസുബ്രഹ്മണ്യൻ സർവീസിൽ നിന്ന് പടിയിറങ്ങി

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്ററായിരുന്ന പി കെ ബാലസുബ്രഹ്മണ്യൻ ഇരുപത്തിയെട്ട് വർഷത്തെ സർക്കാർ സേവനത്തിനു ശേഷം സർവീസിൽ നിന്ന് പടിയിറങ്ങി. തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം പഞ്ചായത്തിൽ 1998 നവംബർ 20ന് സർക്കാർ സര്‍ക്കാര്‍ സര്‍വീസിൽ

ഗസ്റ്റ് അധ്യാപക, ലാബ് സ്റ്റാഫ് നിയമനം

ദ്വാരകയിലെ മാനന്തവാടി ഗവ. പോളിടെക്നിക് കോളജിൽ കംപ്യൂട്ടര്‍ എഞ്ചിനീയിറിങ് ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്കും ട്രേഡ് ടെക്നീഷ്യൻ ലാബ് തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ലക്ചറര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട ബ്രാഞ്ചിൽ ഒന്നാം ക്ലാസ് ബിടെക്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *