മാനന്തവാടി:സ്‌ക്രോപ്പേജ് പോളിസി നിയമം നടപ്പിലാക്കല്‍,ക്രമാതീതമായ ഇന്ധനവിലവര്‍ദ്ധനവ്,ബഫര്‍സോണ്‍വിജ്ഞാപനം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അസോസിയേഷന്‍ ഓഫ് ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരളയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.രാവിലെ 10 മുതല്‍ 12 മണി വരെ ബിഎസ്എന്‍എല്‍ മാനന്തവാടി കല്‍പ്പറ്റ ഡിവിഷണല്‍ ഓഫീസുകള്‍ക്ക് മുമ്പിലാണ് ധര്‍ണ്ണാ സമരം നടത്തുന്നത്.വാഹന നിയമ ഭേദഗതിയെന്ന നിലയില്‍ സ്‌ക്രോപ്പേജ് പോളിസി നടപ്പിലാക്കുന്നതിലൂടെ ഭാവിയില്‍ ദൂരവ്യാപകമായ ദുരന്തങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വരും . സ്വയം തൊഴില്‍ കണ്ടെത്തി രാപകല്‍ അധ്വാനിച്ച് ജീവിക്കുന്ന മേഖലയിലെ തൊഴിലാളികളെ നേരിട്ട് ബാധിക്കുന്ന നിയമം പിന്‍വലിക്കണമെന്നും ഈ നിയമം മൂലം ഇന്ത്യയില്‍ നിരത്തുകളില്‍ ഒരു കോടിയിലേറെ വാഹനങ്ങളും കേരളത്തില്‍ 35 ലക്ഷം വാഹനങ്ങളും പിന്‍വലിയുമെന്നാണ് കണക്കെന്നും അവര്‍ പറഞ്ഞു . വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ പി.ജി.ജോസ് , ബിജു മനക്കന്‍ , പ്രശാന്തന്‍ കെ . എന്‍,ലിനേഷ് കെ.എസ് ,ബിജു പി.സി എന്നിവര്‍ പങ്കെടുത്തു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ