മാനന്തവാടി: സ്‌ക്രോപ്പേജ് പോളിസി നിയമം, ഇന്ധന വിലവര്‍ധനവ്, ബഫര്‍സോണ്‍ കരട് വിജ്ഞാപനം തുടങ്ങിയ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരളയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. ബിഎസ്എന്‍എല്‍ മാനന്തവാടി ഡിവിഷനല്‍ ഓഫിസിന് മുൻപിലായിരുന്നു സമരം. ഉദ്ഘാടനം ജില്ലാ പ്രസിഡൻ്റ് പ്രസാദ് കുമാർ നിർവഹിച്ചു.യൂണിറ്റ് പ്രസിഡൻ്റ് പി.ജി. ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ് ലിനീഷ്, ട്രഷറർ പി.സി. ബിജു, കെ. എൻ. പ്രശാന്തൻ , ബിജു മനക്കൻ , എൻ.എം. ശിവദാസൻ, എ.എം. നൗഷാദ് എന്നിവർ പ്രസംഗിച്ചു.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ