തോല്‍പ്പെട്ടി: തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തിനുള്ളിലെ വന്യമൃഗങ്ങള്‍ക്ക് കുടിവെള്ള സൗകര്യമൊരുക്കാന്‍ ഡ്രൈവര്‍മാരുടെ കൂട്ടായ്മ രംഗത്ത്. വനത്തിനകത്ത് സഫാരി നടത്തുന്ന ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ വനത്തിനുള്ളിലെ ചെറിയ അരുവികളില്‍ തടയണകള്‍ നിര്‍മ്മിച്ചു.വേനല്‍ കടുത്തതോടെ കനാലുകള്‍ വറ്റിവരളുന്ന പശ്ചാത്തലത്തിലാണ് മൃഗങ്ങള്‍ക്ക് കുടിവെള്ള ക്ഷാമം പരിഹാരിക്കാനായി ഡ്രൈവര്‍മാര്‍ മണല്‍ചാക്കുകളും മറ്റുമായി തടയണ നിര്‍മ്മിച്ചത്. തടയണ നിര്‍മ്മാണത്തിന് ഹംസ.കെ.ബി, നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ