അപ്രത്യക്ഷമാകുന്ന ഫോട്ടോ സന്ദേശം; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്.

അതിവേഗത്തില്‍ പുതിയ ഫീച്ചറുകളുമായി രംഗത്ത് ഇറങ്ങുന്ന ഒരു സന്ദേശ കൈമാറ്റ പ്ലാറ്റ്ഫോം ആണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്. വാട്ട്സ്ആപ്പില്‍ അവതരിപ്പിച്ച ഡിസപ്പീയറിംഗ് സന്ദേശങ്ങള്‍ വളരെ വലിയ ഹിറ്റാണ്. അതിന് ചുവട് പിടിച്ചാണ് വാട്ട്സ്ആപ്പ് പുതിയ ഫീച്ചര്‍ പരീക്ഷിക്കുന്നത്. ഒരു ഫോട്ടോ ഒരു വ്യക്തിക്ക് അയച്ചാല്‍ അത് അയാള്‍ കണ്ട ശേഷം തന്നാലെ അപ്രത്യക്ഷമാകുന്ന ഫീച്ചറാണ് ഇത്.

വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് വാട്ട്സ്ആപ്പ് ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പില്‍ പുതിയ ഫീച്ചര്‍ പരീക്ഷിക്കാന്‍ തുടങ്ങിയ വാര്‍ത്ത പുറത്തുവിട്ടത്. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍സ്റ്റഗ്രാമിലെ ഡയറക്ട് മെസേജില്‍ ഇപ്പോള്‍ തന്നെ ലഭിക്കുന്ന ഫീച്ചറിന് സമാനമാണ് ഇത്.

WHATSAPP IS WORKING ON SELF-DESTRUCTING PHOTOS IN A FUTURE UPDATE FOR IOS AND ANDROID.
• SELF-DESTRUCTING PHOTOS CANNOT BE EXPORTED FROM WHATSAPP.
• WHATSAPP DIDN’T IMPLEMENT A SCREENSHOT DETECTION FOR SELF-DESTRUCTING PHOTOS YET.

SAME CONCEPT FROM INSTAGRAM DIRECT. ⏱ PIC.TWITTER.COM/LLSEZVL2HJ

— WABETAINFO (@WABETAINFO) MARCH 3, 2021

ഇതിനായി ചെയ്യേണ്ടിവരുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്, ആദ്യം നിങ്ങളുടെ ഗ്യാലറിയില്‍ നിന്നും ഒരു പടം അയക്കാന്‍ സെലക്ട് ചെയ്യുക. അതിന്‍റെ ക്യാപ്ഷന്‍ എഴുതാനുള്ള സ്ഥലത്തിന് അടുത്ത് തന്നെ ഒരു ക്ലോക്ക് ചിഹ്നം കാണാം. അയക്കുന്ന ചിത്രം ലഭിക്കുന്നയാള്‍ അത് കണ്ടയുടന്‍ മാഞ്ഞുപോകാനാണെങ്കില്‍ ഈ ക്ലോക്ക് ഐക്കണ്‍ ക്ലിക്ക് ചെയ്യുക. ചിത്രം ലഭിക്കുന്നയാള്‍ കണ്ടശേഷം മാഞ്ഞുപോകുക മാത്രമല്ല അത് അയാളുടെ ഫോണില്‍ സേവ് ആകുകയും ചെയ്യില്ല. എന്നാല്‍ ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് സാധ്യമായേക്കും എന്നത് ഈ ഫീച്ചറിന്‍റെ ഒരു പോരായ്മയായി തോന്നാം.

അധികം വൈകാതെ അടുത്ത വാട്ട്സ്ആപ്പ് അപ്ഡേഷനില്‍ തന്നെ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമായേക്കും എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്.

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടച്ചു;ഓണാവധി സെപ്റ്റംബർ 7 വരെ

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടച്ചു. ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. സെപ്റ്റംബര്‍ 8നാണ് സ്‌കൂളുകള്‍ തുറക്കുക. ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് 7 ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ഓണാവധി വെട്ടിച്ചുരുക്കാന്‍

പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി

പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച്

പുരസ്‌കാര നിറവിൽ മൂപ്പൈനാട് ആയുർവേദ ഡിസ്‌പെൻസറി

പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജ്ജിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി . തിരുവനന്തപുരം ജിമ്മി ജോർജ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച്

യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി അതത് മേഖലകളിലെ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്.

ക്ലബ്ബുകൾക്ക് അവാര്‍ഡ്

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവ, അവളിടം ക്ലബ്ബുകളില്‍നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിന്

സർവേയർ നിയമനം

കൽപ്പറ്റ നഗരസഭ ജിയോ ടാഗിൽ സർവേയർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.18 നും 40 നുമിടയിൽ പ്രായമുള്ള, എസ്എസ്എൽസി, തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇരുചക്രം/ ഇരുചക്ര ലൈസൻസ് എന്നിവ ആഭികാമ്യം. കൂടുതൽ വിവരങ്ങൾ നഗരസഭ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *