ഉച്ചത്തിൽ പാട്ടുവെച്ചു, വരന്‍റെ ഡാൻസും; നിക്കാഹ് നടത്താതെ മൗലവി മടങ്ങി.

ലക്‌നൗ: വിവാഹ ഘോഷയാത്രയില്‍ ഉച്ചത്തില്‍ പാട്ടു വെച്ചതിന് വിവാഹചടങ്ങുകളുടെ കാര്‍മികത്വം വഹിക്കാന്‍ വിസമ്മതിച്ച്‌ മുസ്ലിം മതപണ്ഡിതന്‍. ഉത്തർപ്രദേശിലാണ് സംഭവം. രണ്ടു വിവാഹങ്ങളാണ് ഇതുമൂലം വൈകിയത്. പിന്നീട് മറ്റൊരു മതപണ്ഡിതനെ സ്ഥലത്ത് എത്തിച്ചാണ് വിവാഹം നടത്തിയത്. നിസ്‌കാര സമയമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തി പാട്ടുനിര്‍ത്താന്‍ കുടുംബാംഗങ്ങളോട് മുസ്ലീം മതപണ്ഡിതന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുസരിക്കാന്‍ തയ്യാറാവാതിരുന്നതാണ് മൗലവിയെ ചൊടിപ്പിച്ചത്. വിവാഹം നടത്താനാകില്ലെന്ന് അറിയിച്ചു അദ്ദേഹം മടങ്ങുകയായിരുന്നു.

ഉത്തർപ്രദേശിലെ കൈരാനയില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. രണ്ടു വിവാഹങ്ങൾ ഒരുമിച്ച് നടത്താനായാണ് മുസ്ലീം മതപണ്ഡിതൻ സ്ഥലത്ത് എത്തിയത് ‘വിവാഹ ഘോഷയാത്രയില്‍ വരന്മാര്‍ പാട്ടിന്റെ താളത്തിന് അനുസരിച്ച്‌ നൃത്തം ചെയ്യുന്നതാണ് കണ്ടത്. ഒരേ വേദിയില്‍ വച്ച്‌ രണ്ടു സഹോദരിമാരെ വിവാഹം കഴിക്കാനാണ് അവര്‍ പോയത്. നിസ്‌കാര സമയമാണ് പാട്ടുനിര്‍ത്താന്‍ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. അവര്‍ അത് അനുസരിച്ചില്ല. തുടര്‍ന്ന് വിവാഹചടങ്ങുകളുടെ കാര്‍മികത്വം നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു’- മുസ്ലീം പണ്ഡിതന്‍ മൗലാന ഖാരി സുഫിയാന്‍ പറയുന്നു.

മൗലാന ഖാരി സുഫിയാന്‍ നിക്കാഹ് നടത്താൻ വിസമ്മതിച്ചു മടങ്ങിയതോടെ വരന്‍റെയും വധുവിന്‍റെയും വീട്ടുകാർ ആശങ്കയിലായി. സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന മറ്റൊരു മത പണ്ഡിതനെ കണ്ടെത്തിയാണ് വിവാഹം നടത്തിയത്. ഏതായാലും മുസ്ലീം മതപണ്ഡിതന്‍ നിക്കാഹ് നടത്താൻ തയ്യാറാകാതെ പിന്മാറിയത് ഗ്രാമത്തില്‍ വലിയ ചർച്ചാ വിഷയമായിട്ടുണ്ട്. മതപണ്ഡിതനെ എതിർത്തും അനുകൂലിച്ചും നാട്ടുകാർ രംഗത്തെത്തി. മതപണ്ഡിതൻ ചെയ്തത് വളരെ ശരിയാണെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെട്ടപ്പോൾ അദ്ദേഹത്തെ വിമർശിച്ചാണ് മറ്റൊരു കൂട്ടർ രംഗത്തെത്തിയത്.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.