തമിഴ്‌നാട് പന്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസിയടക്കം രണ്ടു പേര്‍ മരിച്ചു. ഉപ്പട്ടി പെരുങ്കരൈ സ്വദേശികളായ ചടയന്‍ (58), മഹാലിങ്കം(59) എന്നിവരാണ് മരിച്ചത്. വൈകീട്ട് നാല് മണിയോടെ പെരുങ്കരയിലാണ് സംഭവം. കടയില്‍ പോയി തിരിച്ചു വരുന്നതിനിടെ റോഡില്‍ വച്ചാണ് കാട്ടാന ആക്രമിച്ചത്. രണ്ടു പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് ഉപ്പട്ടിയില്‍ നാട്ടുകാര്‍ റോഡുപരോധിച്ചു.

ഓഡിറ്റോറിയം ഉദ് ഘാടനം നാളെ
വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വർഷത്തിൽ നിർമ്മിച്ച ഓഡിറ്റോറിയത്തിന്റെയും, നവീകരിച്ച കൽപ്പറ്റ ബ്രാഞ്ച് ഓഫീസിന്റെയും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ







