രക്തദാന രംഗത്ത് ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരം : സഖറിയാസ് മാർ പോളികാർപോസ്

മാനന്തവാടി:രക്തദാന രംഗത്ത് ജ്യോതിർഗമയയുടെ പ്രവർത്തനം
മാതൃകാപരമാണെന്ന് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാർ പോളികാർപോസ്
മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. തുടർച്ചയായ 11–ാം വർഷവും പീഡാനുഭവ
വാരം ടീം ജ്യോതിർഗമയ രക്തദാന വാരമായി ആചരിക്കുന്നതിന്റെ ജില്ലാ തല
ഉദ്ഘാടനം മാനന്തവാടി മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നിർവഹിച്ച്
സംസാരിക്കുകയായിരുന്നു അദ്ദേഹം. 41-മത് തവണ രക്തംദാനം നൽകിയ ജ്യോതിർഗമയ
കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി സെന്റ്
ജോർജ് യാക്കോബായ സുറിയാനിപള്ളി വികാരി ഫാ. ഡോ. കുരിയക്കോസ്
വെള്ളച്ചച്ചാലിൽ, തൃശ്ശിലേരി മാർ ബസേലിയോസ് പള്ളി വികാരി ഫാ. സിബിൻ
താഴത്തേക്കുടി, ഫാ. ജോർജ് നെടുംതള്ള്ളിൽ, ഫാ. എൽദോ മനയത്ത്, ബ്ലഡ്
ബാങ്ക് മെഡിക്കൽ ഒാഫിസർ ഡോ. ബിനിജ മെറിൻ ജോയ്, നഗരസഭാ കൗൺസിലർ സിനി
മാറ്റമന, സൺഡേ സ്കൂൾ ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ്, വി.സി. ജോസ് വണക്കൂടി,
ബിനേഷ് പഠിക്കാട്ട്, തോമസ് പൊട്ടനാനിക്കൽ, ജിജി വർഗീസ്, വിനീത്
തൃശ്ശിലറി, ബിനോയ്‌ കണ്ടത്തിൽ, വിപിൻ പൗലോസ്, പി.യുയ അനീഷ് എന്നിവർ
പ്രസംഗിച്ചു.
മാർച്ച് 26 മുതൽ ഏപ്രിൽ 4 വരെയുള്ള ദിവസങ്ങളിൽ ജില്ലയിലെ മാനന്തവാടി,
കൽപറ്റ, ബത്തേരി, മേപ്പാടി ബ്ലഡ് ബാങ്കുകളിലായി വൈദീകർ, സൺഡേ സ്കൂൾ
അധ്യാപകർ, യൂത്ത് അസോസിയേഷൻ പ്രവർത്തകർ തുടങ്ങിയവർ രക്തദാനം നടത്തും

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.