സര്‍വീസ് വയര്‍ നന്നാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാര്‍ ജീവനക്കാരന്‍ മരിച്ചു.മാടക്കര മണ്ടോക്കര രാജന്‍ (33) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ 11 മണിയോടുകൂടി മാടക്കരയില്‍ വെച്ചാണ് അപകടം.വൈദ്യുതി ആഘാതമേറ്റ് പോസ്റ്റില്‍നിന്നും തെറിച്ചു വീണ രാജനെ ബത്തേരിലെ ആശുപത്രിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി 11 മണിയോടെ രാജന്‍ മരണപ്പെടുകയായിരുന്നു.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും