ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ മകന്‍ പിതാവിനെ മാതാവിന്റെ കണ്‍മുന്നില്‍ ചവിട്ടിക്കൊന്നു.

നെടുമ്പാശ്ശേരി :ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ മകന്‍ പിതാവിനെ മാതാവിന്റെ കണ്‍മുന്നില്‍ ചവിട്ടിക്കൊന്നു. പാറക്കടവ് പൂവത്തുശ്ശേരി ഐനിക്കത്താഴം പട്ടത്ത് മനോഹര(65)നെ വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് കൊലപാതകമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ നിന്നു വ്യക്തമായത്. തുടര്‍ന്ന് മകന്‍ മഹേഷ് എന്ന കണ്ണനെ(34) ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തു.

മാതാവ് നോക്കിനില്‍ക്കെ മുറിയില്‍ തള്ളിയിട്ട് മകന്‍ മനോഹരനെ നെഞ്ചില്‍ ചവിട്ടുകയും വാക്കത്തികൊണ്ട് തലയ്ക്ക് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങള്‍ക്കേറ്റ പരിക്കാണ് മരണ കാരണമെന്ന് കണ്ടെത്തിയിരുന്നുമദ്യപിച്ചെത്തിയ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തില്‍ കലാശിച്ചത്. മഹേഷ് നിരവധി തവണ മനോഹരനെ ചവിട്ടിയതായും വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിന് കുത്തിക്കയറിയതായും പോലിസ് പറഞ്ഞു.
വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ലോട്ടറി വില്‍പനക്കാരനായ മനോഹരന്‍ മകന്റൈ മര്‍ദനം സഹിക്കാതെ വന്നപ്പോള്‍ അയല്‍പക്കത്തേക്ക് ഓടിപ്പോയിരുന്നു. തുടര്‍ന്ന് ഏറെനേരം അയല്‍വാസിയുടെ വീട്ടില്‍ തങ്ങി. മകന്‍ ശാന്തനായെന്ന് കരുതി വീട്ടിലെത്തിയപ്പോള്‍ മഹേഷ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും അനക്കമില്ലാതായതോടെ അച്ഛന്‍ തല തകര്‍ന്ന് രക്തം വാര്‍ന്നൊഴുകുന്നതായി മഹേഷാണ് പോലിനെ അറിയിച്ചത്.

ചെങ്ങമനാട് പോലിസ് വീട്ടിലെത്തിയപ്പോള്‍ മനോഹരന്‍ മരിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധ മറുപടി പറഞ്ഞതോടെ മഹേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന മഹേഷ് ഈയിടെയാണ് അവധിക്ക് നാട്ടിലെത്തിയത്. വിവാഹബന്ധം വേര്‍പിരിഞ്ഞ മഹേഷ് മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതായി പോലിസ് പറഞ്ഞു.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച

കെൽട്രോണിൽ മാധ്യമ പഠനം

കെൽട്രോൺ നടത്തുന്ന വിവിധ മാധ്യമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം & മീഡിയ സ്ട്രാറ്റജിസ്, പോസ്റ്റ് ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് ജേണലിസം & മീഡിയ സ്ട്രാറ്റജിസ്, ഡിപ്ലോമ

ലാറ്ററൽ എൻട്രി കോഴ്സ് പ്രവേശനം

മേപ്പാടി ഗവ. പോളിടെക്നിക് കോളജിൽ രണ്ടാം വർഷ ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജൂലൈ 25 ന് രാവിലെ 9.30 മുതൽ 11.30 നകം രജിസ്റ്റർ ചെയ്യണം. പ്ലസ്ടു/ വിഎച്ച്എസ്

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തരിയോട് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സമ്മതിദായകർക്ക് പട്ടികയുടെ പകർപ്പ് തരിയോട് ഗ്രാമപഞ്ചായത്ത്, വൈത്തിരി താലൂക്ക് ഓഫീസ്, കാവുമന്ദം വില്ലേജ് ഓഫീസ്, കൽപ്പറ്റ ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ

കർക്കിടകവും ആരോഗ്യ സംരക്ഷണവും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ “കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണം” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.കോഴിക്കോട് ആയുർവേദ ഫാർമസിയിലെ ഡോ. അരുൺ ക്ലാസിന് നേതൃത്വം നൽകി.കർക്കിടക കഞ്ഞി കിറ്റുകളും വിതരണം ചെയ്തു.കരുതൽ പദ്ധതിയുടെ ഭാഗമായി

ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ സൗജന്യ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ജൂലൈ 25 മുതൽ 12 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ബേക്കറി ഉൽപ്പന്നങ്ങളായ കേക്ക്, പഫ്‌സ്, ബർഗർ, സാൻഡ്വിച്ച്, കപ്പ്‌ കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.