ഹോര്‍ട്ടി കോര്‍പ്പിലെ ജിവനക്കാരന് കോവിഡ് സ്ഥിതികരിച്ചതിനെ തുടര്‍ന്ന് ബത്തേരി അമ്മായി പാലത്ത് പ്രവര്‍ത്തിക്കുന്ന ഹോര്‍ട്ടി കോര്‍പ്പ് ജില്ലാ സംഭരണ കേന്ദ്രം താല്‍കാലികമായി അടച്ചതായി ഹോര്‍ട്ടി കോര്‍പ്പ് ജില്ലാ അധികൃതര്‍ അറിയിച്ചു.നിലവില്‍ നടക്കുന്ന പച്ചക്കറി ഉത്പ്പന്നങ്ങളുടെ സംഭരണം ഇനിയെരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കുകയില്ല എന്നും അധികൃതര്‍ അറിയിച്ചു.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,