നിയമസഭ തെരഞ്ഞെടുപ്പ്: ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജില്ലയില്‍ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, മാനന്തവാടിയിലെ മേരിമാത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലും, സുല്‍ത്താന്‍ ബത്തേരിയിലെ സെന്റ് മേരീസ് കോളേജിലുമാണ് നടക്കുക. പോസ്റ്റല്‍ ബാലറ്റ്, ഇ.ടി.പി.പി (സര്‍വ്വീസ് വോട്ടുകള്‍) എന്നിവയും ഈ കേന്ദ്രങ്ങളിലാണ് എണ്ണുക.

ക്രമീകരണം ഇങ്ങനെ
ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മൂന്ന് ഹാളുകളാണ് സജ്ജീകരിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ട് എണ്ണുന്നതിനായി ഒരു ഹാളില്‍ ഏഴ് ടേബിളുകള്‍ ഒരുക്കും. ഇത്തരത്തില്‍ ഒരു കേന്ദ്രത്തില്‍ 21 ടേബിളുകളാണ് തയ്യാറാക്കുക. ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ ഉള്‍പ്പെടുന്ന മൂന്ന് പേര്‍ക്കാണ് ഒരു ടേബിളിന്റെ ചുമതല. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി കല്‍പ്പറ്റയിലെയും സുല്‍ത്താന്‍ ബത്തേരിയിലെയും കേന്ദ്രങ്ങളില്‍ നാല് വീതം ടേബിളുകളും, മാനന്തവാടിയില്‍ അഞ്ച് ടേബിളുകളുമാണ് സജ്ജമാക്കുക. ഒരു എ.ആര്‍.ഒ, ഒരു മൈക്രോ ഒബ്‌സര്‍വര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവര്‍ക്കാണ് ഒരു ടേബിളിന്റെ ചുമതല. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി ഗസറ്റഡ് ഉദ്യാഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലയില്‍ ഇ.വി.എം വോട്ട് എണ്ണുന്നതിനായി ആകെ 63 ടേബിളുകളും, പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി ആകെ 13 ടേബിളുകളുമാണ് ഒരുക്കുക.

വോട്ടെണ്ണല്‍ രാവിലെ 8 മുതല്‍
മെയ് രണ്ടിന് രാവിലെ എട്ടിന് പോസ്റ്റല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഇ.വി.എം വോട്ടെണ്ണല്‍ 8.30 നാണ് തുടങ്ങുക. രാവിലെ 8 വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ മാത്രമേ പരിഗണിക്കുകയുളളു. തപാല്‍ വോട്ടുകള്‍ നിക്ഷേപിക്കാനായി വരണാധികാരിയുടെ ഓഫീസില്‍ പ്രത്യേകം ബോക്സുകള്‍ സ്ഥാപിക്കില്ല. ഈ സാഹചര്യത്തില്‍ പോസ്റ്റ് ഓഫീസ് വഴി മാത്രമേ തപാല്‍ വോട്ടുകള്‍ അയക്കാവൂ എന്ന്് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇ.വി.എം വോട്ടെണ്ണുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്ന് (ശനി) കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ നടക്കും. രണ്ട് സെഷനുകളിലായി 240 ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. പോസ്റ്റല്‍ വോട്ടെണ്ണുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഏപ്രില്‍ 27ന് കളക്ട്രേറ്റില്‍ നടക്കും.

വിജയാഘോഷങ്ങള്‍ ഒഴിവാക്കണം
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും വിജയാഘോഷ പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വോട്ടെണ്ണല്‍ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗത്തിലാണ് അഭ്യര്‍ത്ഥന. ഇക്കാര്യങ്ങളില്‍ പൊതു തീരുമാനത്തോടൊപ്പം നില്‍ക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു.

പ്രിയങ്ക ഗാന്ധി നോളജ് സിറ്റി സന്ദര്‍ശിച്ചു.

നോളജ് സിറ്റി : വയനാട് എം പിയായ പ്രിയങ്ക ഗാന്ധി മര്‍കസ് നോളജ് സിറ്റിയിലെത്തി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുമായി കൂടിക്കാഴ്ച നടത്തി. വിദ്യാഭ്യാസ- ആരോഗ്യ- വ്യവസായ മേഖലക്ക് വലിയ

സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് മുതൽ ലേണേഴ്‌സ് പരീക്ഷ രീതിയില്‍ മാറ്റം; ചോദ്യങ്ങള്‍ കടുക്കും

തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നു. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും.

മോളിവുഡിന്റെ ആദ്യ 300 കോടി, ഒരു സംശയവും വേണ്ട’; ലോക ചാപ്റ്റർ 1: ചന്ദ്രയെ കുറിച്ച് തിയറ്ററുടമ

മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിരുന്നൊരുക്കി മുന്നേറുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ബോക്സ് ഓഫീസിൽ അടക്കം റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുന്ന ലോക ഇതുവരെ 216 കോടി രൂപ ആ​ഗോള തലത്തിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ. മലയാള

ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.

അമ്പുകുത്തി വായനശാലയും അമ്പുകുത്തി ക്രിക്കറ്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ലീന സി.നായർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല ജഡ്ജ് രാജേഷ്.കെ

മെഹറ സനയെ ആദരിച്ചു.

മുക്കം കെ.എം.സി.ടി മെഡിക്കൽ കോളേജിൽ നിന്നും ബി.ഡി.എസ് ബിരുദം നേടിയ മെഹറ സെനയെ കെൻയു റിയു കരാത്തേയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി

കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം; കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു: ദാരുണ സംഭവം കൊല്ലത്ത്

കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കുന്നതിനിടെ കയര്‍ പൊട്ടി അപകടം. കിണറ്റില്‍ വീണയാളും രക്ഷിക്കാൻ ഇറങ്ങിയയാളും മരിച്ചു. കിണറ്റില്‍ വീണ കല്ലുവാതുക്കല്‍ സ്വദേശി വിഷ്ണു (23), ഇയാളെ രക്ഷിക്കാൻ ഇറങ്ങിയ മയ്യനാട് ധവളക്കുഴി സ്വദേശി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *