കല്‍പ്പറ്റ: കോവിഡ് പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 12 ഇന പരിപാടിയിലെ സുഭിക്ഷ കേരളം പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന പൊതു കുളങ്ങളിലെ മത്സ്യകൃഷിയുടെ ഭാഗമായി ജില്ലയിലെ പൊതുജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞ് നിക്ഷേപിച്ചു. തിരുനെല്ലിയില്‍ ഒ.ആര്‍ കേളു എംഎല്‍എയും കോട്ടത്തറയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി നസീമയും മറ്റ് കേന്ദ്രങ്ങളില്‍ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും ഉദ്ഘാടനം ചെയ്തു. 19 തദ്ദേശ സ്ഥാപനങ്ങളിലെ 61 കുളത്തിലായി 82200 മത്സ്യക്കുഞ്ഞുങ്ങളെയാണ് ഇന്ന് നിക്ഷേപിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ കുടുംബശ്രീ, സ്വാശ്രയ സംഘങ്ങള്‍ തുടങ്ങിയ പ്രാദേശിക സംവിധാനങ്ങളാണ് കൃഷിയുടെ തുടര്‍ പരിപാലനം.

പ്രൗഢമായി കാവുംമന്ദത്തെ നബിദിനാഘോഷം
കാവുംമന്ദം: സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയൂം നന്മയുടെയും സന്ദേശവുമായി ഒന്നര സഹസ്രാബ്ദം മുമ്പ് ലോകത്ത് പിറവികൊണ്ട പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷം കാവുംമന്ദത്ത് ഏറെ മനോഹരമായി സംഘടിപ്പിച്ചു. ഘോഷയാത്ര, കവാലി സദസ്സ്, വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം