തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 ലെ കോട്ടക്കൊല്ലി നാഗത്താന്‍കുന്ന് ഭാഗം, വാര്‍ഡ് 18 ലെ അമ്പലകുന്ന് പള്ളിയറ ഭാഗം എന്നിവയും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 ല്‍ ഉള്‍പ്പെടുന്ന തോണികടവ്, പന്നിക്കല്‍, കളദൂര്‍, താഴശ്ശേരി, കുറുവ ജങ്ഷന്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശവും കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് 13 മെച്ചന പ്രദേശവും (കിഴക്ക്- വാളല്‍ അടുവന്‍കുന്ന് റോഡ്, പടിഞ്ഞാറ്- മാതോത്ത്കവല, കുഴിവയല്‍- വാളല്‍ റോഡ് കവല, വടക്ക്- മെച്ചന ചെമ്പകച്ചാല്‍ റോഡ് കവല, തെക്ക്- കുഴിവയല്‍പൊയില്‍ തോട്) 26.08.20 ന് ഉച്ചയ്ക്ക് 12 മുതല്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്മാന് അറിയിച്ചു.