തലപ്പുഴ:അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ, കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻ പോലും വകവെക്കാതെ ആരോഗ്യ പ്രവർത്തനത്തിൽ ഏർപ്പെട്ട നഴ്സുമാർക്ക് പിന്തുണ നൽകി കൊണ്ട് തവിഞ്ഞാൽ പഞ്ചായത്തിൻ്റെ കീഴിൽ വയനാട് എൻജിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന സി എഫ് എൽ റ്റി സി സെൻ്ററിലെ നഴ്സുമാരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആദരിക്കുകയും മധുരം വിതരണം നടത്തുകയും ചെയ്തു.നിയോജക മണ്ഡലം പ്രസിഡൻ്റ് അസീസ് വാളാട് ഹെഡ് നഴ്സ് ലിസമ്മ പി ടിയെ ആദരിച്ചു.മണ്ഡലം പ്രസിഡൻ്റ് നിധിൻ പി. എം, സഞ്ജു തുടങ്ങിയവർ സംബന്ധിച്ചു.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും