പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ നാട് കടന്നുപോകുമ്പോൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും മരുന്നും ഭക്ഷണവും ലഭിക്കാത്ത മനുഷ്യരെ ചേർത്തുപിടിച്ചുമാണ് പെരുന്നാളാഘോഷിക്കേണ്ടതെന്ന് കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി ഈദ് സന്ദേശത്തിൽ പറഞ്ഞു. സഹജീവികളുടെ കണ്ണീരൊപ്പാനുള്ള അവസരമായാണ് പെരുന്നാളിനെ കാണേണ്ടത്.
വിശുദ്ധ റമളാനിലെ ശീലങ്ങളും അച്ചടക്കവും ജീവിതത്തിലുടനീളം അനുവർത്തിക്കാൻ സാധിക്കണം. വിശപ്പിന്റെ വിലയറിഞ്ഞ വിശ്വാസികൾക്ക് ചുറ്റിലും വിശന്നിരിക്കുന്ന മനുഷ്യരെ അവഗണിക്കാനാകില്ല. അവർക്ക് വേണ്ടിയാകട്ടെ ഈ വർഷത്തെ പെരുന്നാൾ.
കോവിഡ് വ്യാപനം അതിതീവ്രമായ പശ്ചാതലത്തിൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം. ഒത്തുചേരലുകളെക്കാളും പ്രധാനം മനുഷ്യജീവനാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കണം പെരുന്നാളാഘോഷം. ആയിരക്കണക്കിന് മനുഷ്യർ കോവിഡിൻ്റെ ദുരിതങ്ങളുമായി കഴിയുമ്പോൾ അവരുടെ വേദനകൾ പങ്കിടാൻ വിശ്വാസിക്ക് ബാധ്യതയുണ്ട്. ഇസ്‌ലാം കാരുണ്യമാണെന്ന ബോധനം നെഞ്ചേറ്റുമ്പോഴാണ് നമ്മുടെ ആഘോഷം സാർഥകമാകുന്നത്.
ഓൺലൈൻ യോഗത്തിൽ പ്രസിഡൻ്റ് കെ.ഒ അഹ്മദ്കുട്ടി ബാഖവിഅദ്യക്ഷതവഹിച്ചു.ജനറൽ സെക്രട്ടറി എസ്.ശറഫുദ്ദീൻ.വി.എസ്.കെ.തങ്ങൾ,കെ.എസ് മുഹമ്മദ്സഖാഫി,മുത്തുക്കോയതങ്ങൾ,സി.എച്ച് നാസർ മാസ്റ്റർ,പി.സി അബുശദാദ്,കെ.അബ്ദുൽസലാം ഫൈസി,എ.അന്ത്രു ഹാജി,ഇ.പി.അബ്ദുല്ല സഖാഫി,യു.പി.അലി ഫൈസി സംസാരിസംസാരിച്ചു.