ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഡിവൈഎഫ്ഐ വെണ്ണിയോട് ബ്രാഞ്ച് കമ്മറ്റി പ്രതിഷേധിച്ചു.പ്രതിഷേധ പ്രകടനത്തിൽ
ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ഷജിൻ ജോസ്,വെണ്ണിയോട് മേഖലാ സെക്രട്ടറി മുഹമ്മദ് ഫസൽ, പ്രസിഡണ്ട് ജിതേഷ്, ട്രഷറർ മനോജ് ജോസഫ് എന്നിവർ നേതൃത്വം നൽകി.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.