കാവുംമന്ദം:മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി പരിസ്ഥിതി ലോല മേഖല കരടു വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കാവുംമന്ദം യൂണിറ്റ് വൈദ്യുതി വിളക്കുകൾ അണച്ച് മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു. യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി ജോയി ഉദ്ഘാടനം ചെയ്തു. കെ.ബാബു,കെ.അബ്ദുള്ള,പി.കെ അഷ്റഫ് എന്നിവർ പ്രസംഗിച്ചു.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം
നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്