ബാണാസുരസാഗര്‍ ഡാം ഷട്ടർ ഉയർത്താൻ അനുമതി

പടിഞ്ഞാറത്തറ: ബാണാസുരസാഗര്‍ ഡാമില്‍ ജല സംഭരണ നിരപ്പ് 775.00 മീറ്റര്‍ മറികടക്കുന്ന അവസരത്തില്‍സെക്കന്റില്‍ 50 ക്യുബിക് മീറ്റര്‍ വരെ വെള്ളം തുറന്ന് വിടുന്നതിനുള്ള അനുമതി വയനാട് ജില്ലാ കലക്ടര്‍
നല്‍കി.ഇന്ന് 20.09.20ന് 12 മണി കഴിഞ്ഞ് ഏത് സമയവും തുറന്ന് വിടാനുള്ള സാഹചര്യമാണെന്നും അധികൃതര്‍.ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 774.65 മീറ്ററാണ്.ഇപ്രകാരം ഡാം തുറന്ന് വിടുമ്പോള്‍ കരമാന്‍തോട്, പനമരം പുഴ, എന്നിവയിലെ ജലനിരപ്പ് യഥാക്രമം 65 സെ.മീറ്റര്‍, 25 സെ.മീറ്റര്‍ വരെ ഘട്ടം ഘട്ടമായി ഉയരാന്‍ സാധ്യതയുണ്ട്.ഡാമിന്റെ താഴ്ഭാഗത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

2005 ലെ 30, 34 വകുപ്പ് പ്രകാരമാണ് നടപടി,വൈകീട്ട് 6.00 മണിമുതല്‍ രാവിലെ 8.00 മണിവരെ സ്പീല്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ പാടുള്ളതല്ലെന്നും,സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് 6 മണിക്കൂര്‍ മുമ്പെങ്കിലും ചുവപ്പ്മുന്നറിയിപ്പ് (Red Alert) നല്‍കിയിരിക്കേണ്ടതാണെന്നുംബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും Public Address Systemഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.ബാണാസുരസാഗര്‍ ഡാം ജലനിരപ്പ്,മഴ/ഷട്ടര്‍ തുറക്കുന്നതു സംബന്ധിച്ചിട്ടുള്ളതുമായ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടാല്‍ അറിയാവുന്നതാണ്.9496 011 981,04936 274 474

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.

മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല

മെത്താഫിറ്റമിനുമായി മലപ്പുറം സ്വദേശി മുത്തങ്ങയിൽ പിടിയിൽ

മുത്തങ്ങ-: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്‌ – ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക്

വാഹനാപകടത്തിൽ യുവാവ് മരിച്ചു.

കാട്ടിക്കുളം: കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മൈസൂർ സ്വദേശി ആനന്ദ്(34)അണ് മരിച്ചത്.. ഇന്ന് വൈകീട്ട് അഞ്ചര മണിയോ ടെയായിരുന്നു അപകടം. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്ക ളോടൊപ്പം

രാജ്യത്തെ ഡിജിറ്റലാക്കാന്‍ ഇ-പാസ്‌പോര്‍ട്ടും; എങ്ങനെ അപേക്ഷിക്കാം, വിശദാംശങ്ങള്‍ ഇങ്ങനെ

പാസ്‌പോർട്ട് സേവ 2.0 പദ്ധതിയുടെ ഭാഗമായി ഇ-പാസ്‌പോർട്ട് രാജ്യത്തുടനീളം നടപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രം പൈലറ്റ് പദ്ധതിയായി നടത്തപ്പെട്ട പുതിയ പദ്ധതി രാജ്യത്ത് മുഴുവനായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

National Doctors Day 2025 : ഇന്ന് ഡോക്ടര്‍മാരുടെ ദിനം, ജീവന്റെ കാവലാളായ ഡോക്ടര്‍മാര്‍ക്കായി ഒരു ദിനം

ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.