തരിയോട് സർവ്വീസ് സഹകരണ ബാങ്കിന്റെ കർഷക സേവാ കേന്ദ്രത്തിന്റെ ഭാഗമായി വാങ്ങിയ ഹിറ്റാച്ചിയുടെ പ്രവർത്തന ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ എൻ ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിൻസി സണ്ണി, കൃഷി ഓഫീസർ ജയരാജ്, പടിഞ്ഞാറത്തറ സഹകരണ ബാങ്ക് പ്രസിഡന്റ് അബുബക്കർ, ബാങ്ക് വൈസ്.പ്രസിഡന്റ് അഷ്റഫ് തയ്യിൽ, ക്ഷീര സംഘം പ്രസിഡന്റ് എം.റ്റി ജോണി, ബാങ്ക് സെക്രട്ടറി പി.വി തോമസ് എന്നിവർ പ്രസംഗിച്ചു. ഡയറക്ടർമാരായ റ്റി.ജെ ചാണ്ടി, ജോജിൻ.ടി. ജോയി, വിജയൻ, മേരി ജോസ്, ഷൈനി കൂവക്കൽ, സിബി എഡ്വേർഡ്, സന്നിഹിതരായിരുന്നു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്