കേരളാ കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എം എൽ എയുമായ സി എഫ് തോമസ് വിടവാങ്ങി.

കേരളാ കോൺഗ്രസ് നേതാവ് സി എഫ് തോമസ് എം എൽ എ വിട വാങ്ങി.ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.കേരളാ കോൺഗ്രസിന്റെ സ്ഥാപക നേതാവിൽ ജീവിച്ചിരിക്കുന്നവരിൽ പ്രധാനി ആയിരുന്നു സി എഫ് എന്ന ചുരുക്ക പേരിൽ അറിയപ്പെട്ടിരുന്ന സി എഫ് തോമസ്. എറെ നാളായി രോഗ ബാധിതനായിരുന്നെങ്കിലും,തന്റെ പാർട്ടിയായ കേരളാ കോൺഗ്രസിന്റെ കാര്യങ്ങളിൽ തലേന്ന് വരെ കാര്യക്ഷമമായി ഇടപെട്ടിരുന്നു.

പി ജെ ജോസെഫിന്റെ നേതൃത്വം അംഗീകരിച്ചു മുന്നോട്ടു പോയ അദ്ദേഹം പി ജെ ജോസഫ് നയിക്കുന്ന കേരളാ കോൺഗ്രസിന്റെ ഡപ്യൂട്ടി ചെയർമാൻ ആയിരുന്നു.

തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 40 കൊല്ലം എംഎൽഎയായി തുടർന്നു. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.

എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിൽ അംഗമായിരുന്നു. കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ചങ്ങനാശേരി ചെന്നിക്കര കുടുംബാംഗമാണ്. മങ്കൊമ്പ് പരുവപ്പറമ്പിൽ കുടുംബാംഗമായ കുഞ്ഞമ്മയാണ് ഭാര്യ. സൈജു, സിനി, അനു എന്നിവർ മക്കളും ലീന,ബോബി, മനു എന്നിവർ മരുമക്കളുമാണ്.

സുതാര്യവും സംശുദ്ധവുമായ രാഷ്ട്രീയത്തിന്റെ വക്താവായ അദ്ദേഹത്തെ ഒൻപതു തവണയാണ് ചങ്ങനാശ്ശേരിക്കാർ തങ്ങളുടെ പ്രതിനിധിയായി നിയമസഭയിലെത്തിച്ചത്. 1980 മുതൽ 2016 വരെ മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വിജയം.

ആധുനിക ചങ്ങനാശേരിയുെട മുഖ്യശില്പി എന്ന വിശേഷണം മറ്റാർക്കും അവകാശപ്പെടാനാവില്ല. 2001ലെ എ.കെ. ആന്റണി മന്ത്രിസഭയിലും തുടർന്നുവന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും രജിസ്ട്രേഷൻ, ഗ്രാമവികസനം, ഖാദി വകുപ്പുകളുടെ മന്ത്രിസ്ഥാനം വഹിച്ചു.
വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെയായിരുന്നു പൊതുരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവ്.

പി.ടി. ചാക്കോയിൽ അകൃഷ്ടനായി 1956ൽ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. വിമോചനസമരത്തിൽ പങ്കെടുത്തു. 1964ൽകേരളാ കോൺഗ്രസ് രൂപീകരിച്ചപ്പോൾ സി.എഫ് തോമസും കേരളാകോൺഗ്രസിലെത്തി. പാർട്ടിയുടെ ആദ്യത്തെ ചങ്ങനാശേരി നിയോജകമണ്ഡലം സെക്രട്ടറി. പാർട്ടിയുടെ രൂപീകരണം മുതൽ കെ.എം മാണിയുടെ വിശ്വസ്തനായി ഒപ്പമുണ്ടായിരുന്ന അദ്ദേഹം ദീർഘകാലം കേരള കോൺഗ്രസ് എം അധ്യക്ഷനും ഉപാധ്യക്ഷനും ജനറൽ സെക്രട്ടറിയുമായിരുന്നു.

ചങ്ങനാശേരി ചെന്നിക്കര സി.ടി. ഫ്രാൻസിസിന്റെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 30നായിരുന്നു ജനനം. എസ്.ബി കോളജിൽ നിന്ന് ബിരുദവും എൻഎസ്എസ് ട്രെയിനിംഗ് കോളജിൽ നിന്ന് ബിഎഡും നേടിയ അദ്ദേഹം 1962ൽ ചമ്പക്കുളം സെന്റ് മേരിസ് സ്കൂളിലും തുടർന്ന് ചങ്ങനാശേരി എസ്ബി സ്കൂളിലും അധ്യാപകനായി. 1980ൽ എംഎൽഎ ആകുംവരെ പതിനെട്ടുവർഷക്കാലം അധ്യാപകനായിരുന്നു.

എസ്‌എഫ്‌ഐ മാർച്ച്‌ നടത്തി

സർവകലാശാലകളിൽ ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ വിദ്യാർഥി മാർച്ച്‌. വിവിധ ഏരിയാ കേന്ദ്രങ്ങളിലും കൽപ്പറ്റ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിലേക്കും നടത്തിയ മാർച്ച്‌ സർവകലാശാലകളെ കാവിവൽക്കരിക്കാനും ഉന്നതവിദ്യാഭ്യാസ

കൂടൽകടവിൽ പഴശ്ശി ഗ്രന്ഥാലയത്തിന്റെ മഡ് ഫുട്ബോൾ മത്സരം

മഴക്കാല മാമാങ്കത്തിൽ പഴശ്ശിഗ്രന്ഥാലയം പ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് മഡ് ഫുട്ബോൾ മത്സരം നടത്തി. അഞ്ചു പേരായുള്ള നാല് ടീമായിരുന്നു മത്സരത്തിൽ മാറ്റുരച്ചത്. ടീം എം എം എഫ് സി, തണ്ടു ഗുണ്ടാസ്, ക്ലേ സ്ട്രൈക്കേഴ്സ്,

ജല അതോറിറ്റി കുടിശ്ശിക അടയ്ക്കണം

സുൽത്താൻ ബത്തേരി പിഎച്ച് സബ് ഡിവിഷന് കീഴിൽ ഒരു ബില്ലിൽ കൂടുതൽ വാട്ടർ ചാർജ് കുടിശ്ശികയും പ്രവർത്തനരഹിതമായ വാട്ടർ മീറ്റർ കണക്ഷനുകളും ഇനിയൊരറിയിപ്പില്ലാതെ വിച്‌ഛേദിക്കുമെന്നും വൃത്തിഹീനമായ മീറ്ററുകൾ അനുയോജ്യമായ സ്ഥലത്ത് ഓഫീസ് അനുമതിയോടെ ജൂലൈ

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,

വാക്ക്-ഇൻ-ഇന്റർവ്യൂ.

ജില്ലാ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡിഎസ്, കാസ്പ് ൻ്റെ കീഴിൽ കരാറടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇസിജി ടെക്‌നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത്‌ ലാബ്‌ ടെക്‌നീഷ്യൻ, സ്റ്റാഫ്‌ നഴ്‌സ്, ഡാറ്റ

കുന്നുമ്മൽ ഷഫീറിനെ ആദരിച്ചു.

പൂക്കോട് തടാകത്തിൽ വീണ പിഞ്ചുകുഞ്ഞിനെ ചാടി രക്ഷിച്ച പുക്കോട് തടാകത്തിലെ ജീവനക്കാരനായ കുന്നുമ്മൽ ഷഫീറിനെ ഓൾ കേരള ടൂറിസം അസോസിയേഷൻ ( ആക്ട) ജില്ലാ കമ്മിറ്റി ആദരിച്ചു. ആക്ട സ്റ്റേറ്റ് ജനറൽ സെക്രട്ടറി അലി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *