ചികിത്സയിലിരിക്കെ മരിച്ച മൂപ്പൈനാട് താഴെ അരപ്പറ്റ ആന വളവിൽ സ്വദേശിനി ഫൗസിയ (38) ക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളെ തുടർന്ന് സെപ്റ്റംബർ ഒന്നു മുതൽ മേപ്പാടി സിഎച്ച്സിയിലും 20 മുതൽ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു. സെപ്തംബർ 24ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും 26ന് അവിടെവെച്ച് മരണപ്പെടുകയും ചെയ്തു. ആദ്യ കോവിഡ് പരിശോധനാഫലങ്ങൾ നെഗറ്റീവ് ആവുകയും മരണ ശേഷം ലഭിച്ച ഫലം പോസിറ്റീവ് ആവുകയും ആയിരുന്നു. മരണ വീട്ടിലും മരണാനന്തര ചടങ്ങിലും പങ്കെടുത്ത മുഴുവൻ ആളുകളും സ്വയം നിരീക്ഷണത്തിൽ ഇരിക്കണമെന്നും എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ പ്രകടമാവുകയാണെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു

അബ്ദുല്‍ റഹീമിന്റെ മോചനം വൈകും: 20 വര്‍ഷം തടവെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു
റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം ഇനിയും വൈകും. റഹീം ഇരുപത് വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്ന കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി