വെണ്ണിയോട് : വയനാട്ടിലെ കാപ്പി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി കോഫി ബോർഡ് പിന്തുണയോടെ ആരംഭിച്ച ആധുനിക സഹകരണ കൃഷി പദ്ധതിയാണ് ബ്രഹ്മ ഗിരി വയനാട് കോഫി. ഇടനിലക്കാരെ ഒഴിവാക്കി സംഭരണം, സംസ്കരണം, വിതരണം എന്നിവയിലൂടെ ലഭിക്കുന്ന അധികവരുമാനം കർഷകർക്ക് തന്നെ നൽകും എന്നതാണ് പദ്ധതിയുടെ സവിശേഷത. വയനാട്ടിലെ മുഴുവൻ കാപ്പിത്തോട്ടങ്ങളും മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ സുസ്ഥിര കൃഷിയിടങ്ങൾ ആക്കുക സൂക്ഷ്മ ജലസേചനപദ്ധതി ഫാം പ്ലാനിങ് കാർബൺ ന്യൂട്രൽ വയനാട് തുടങ്ങിയ പന്ധതികൾ ആവിഷ്കരിക്കുക വഴി ഉൽപാദന മേഖലയിൽ സ്വയം പര്യാപ്തത നേടാനും സാധിക്കും. ഇതിനായി കണിയാമ്പറ്റയിൽ കോഫി ഫെഡറേഷൻ യൂണിറ്റും കോഫി കോളിറ്റി നിർണ്ണയ ലാബും ആരംഭിച്ചു. വ്യവസായ യൂണിറ്റ് ലൂടെ ഉയർന്ന ഗുണമേന്മയുള്ള വയനാടൻ റോബസ്റ്റ അറബിക്ക് ബ്ലെഡ് ചെയ്ത നോർമ്മൽ കോഫി,പെഡർ ഫിൽറ്റർ കോഫി, കോംബോ എന്നിവ അന്താരാഷ്ട്ര കോഫി ദിനത്തോടനുബന്ധിച്ച് വിപണിയിൽ എത്തിക്കുകയാണ്.
അന്താരാഷ്ട്ര കോഫി ദിനാചരണത്തിന്റെ കൽപ്പറ്റ ബ്ലോക്ക് തല വിപണന ഉദ്ഘാടനം സി.കെ ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.പി അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി വെണ്ണിയോട് യൂണിറ്റ് പ്രസിഡണ്ട് ടി ഷാജഹാൻ, വയനാട് കോഫി എക്സിക്യൂട്ടീവ് മെമ്പർ പി.സുരേഷ് മാസ്റ്റർ, പഞ്ചായത്ത് കോഡിനേറ്റർ ആന്റണി വർക്കി എന്നിവർ സംസാരിച്ചു.

എസ്‌എഫ്‌ഐ മാർച്ച് നടത്തി
സർവകലാശാലകളിൽ ആർഎസ്‌എസ് അജൻഡ നടപ്പാക്കാനുള്ള ഗവർണറുടെ നീക്കം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എസ്‌എഫ്‌ഐ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് വിദ്യാർഥി മാർച്ച്. വിവിധ ഏരിയാ കേന്ദ്രങ്ങളിലും കൽപ്പറ്റ ഹെഡ്‌പോസ്‌റ്റ് ഓഫീസിലേക്കും നടത്തിയ മാർച്ച് സർവകലാശാലകളെ കാവിവൽക്കരിക്കാനും ഉന്നതവിദ്യാഭ്യാസ