ബത്തേരി :CAPS- ഡോൺ ബോസ്കോ കോളേജ്, സുൽത്താൻ ബത്തേരിയും കെ.സി.വൈ.എം മാനന്തവാടി രൂപതയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിസും സംയുക്തമായി ബത്തേരി ഡോൺ ബോസ്കോ കോളേജിൽ വെച്ച് നാഷണൽ ലെവൽ ഇന്റർ കോളേജിയേറ്റ് ഫെസ്റ്റിന്റെ ഭാഗമായി സൗജന്യ മെഗാ ജോബ് ഫെയർ സംഘടിപ്പിച്ചു. വിവിധ ഇടങ്ങളിൽ നിന്നായി തൊഴിൽ മേളയിൽ പ്ലസ് ടു പാസായവർ മുതൽ ബിരുദം, ബിരുദാനന്തര ബിരുദം വരെ യോഗ്യതയുളള അനേകം ഉദ്യോഗാർത്ഥികൾ ജോബ് ഫെയറിൽ പങ്കെടുത്തു. ഇരുപതോളം കമ്പനികളിൽ നിന്നായി ആയിരത്തിൽ പരം ഒഴിവുകളിലേക്കാണ് ജോബ് ഫെയർ സംഘടിപ്പിക്കപ്പെട്ടത്. ഡോൺ ബോസ്കോ കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ പൊന്തേൻപിള്ളി, ബിജു തോമസ്, ലീജിയ തോമസ്, കെ.സി.വൈ.എം മാനന്തവാടി രൂപതാ പ്രസിഡന്റ് റ്റിബിൻ വർഗ്ഗീസ് പാറക്കൽ, ഡയറക്ടർ ഫാ. അഗസ്സിൻ ചിറക്കത്തോട്ടത്തിൽ, കോർഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, ട്രഷറർ അനിൽ അമ്പലത്തിങ്കൽ രൂപത സെക്രട്ടറിയേറ്റ് സിന്ഡിക്കേറ് അംഗങ്ങൾ ബത്തേരി മേഖലയിലെ യുവജനങ്ങൾ എന്നിവർ നേതൃത്വം നൽകി.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ
കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി