കൽപ്പറ്റ :2018 പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സുന്ദരി അമ്മയ്ക്ക് കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് 2020-22, 2021-23 ബാച്ചുകൾ പൂർത്തീകരിച്ചു നൽകിയ സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറ്റം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരയ്ക്കാർ സുന്ദരി അമ്മയ്ക്ക് താക്കോൽ നൽകി നിർവഹിച്ചു. ചടങ്ങിൽ കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിച്ചു.
ചടങ്ങിന്റെ മുഖ്യാതിഥിയായി എൻഎസ്എസ് സ്റ്റേറ്റ് കോർഡിനേറ്റർ ഡോ.ജേക്കബ് ജോൺ പങ്കെടുത്തു. ചടങ്ങിൽ എൻഎസ്എസ് ഉത്തരമേഖല കൺവീനർ മനോജ് കുമാർ കെ, ജില്ലാ കൺവീനർ ശ്യാൽ കെ എസ്, കൽപ്പറ്റ ക്ലസ്റ്റർ അംഗം ഹരി എ, പിടിഎ പ്രസിഡൻറ് ഷാജു കുമാർ പി.സി, പ്രിൻസിപ്പൽ ഇൻ ചാർജ് വിവേകാനന്ദൻ എം, മുൻ പ്രോഗ്രാം ഓഫീസർ വിശ്വേഷ് വി ജി, വോളണ്ടിയർമാരായ ശ്രീലക്ഷ്മി ,നസീഹ നസ്റിൻ,അമൻ കാർത്തിക്, ജാൻ സമീറ, ബിനീറ്റ എലിസബത്ത്, സ്നേഹ ഭവനത്തിന്റെ താക്കോൽ ഏറ്റുവാങ്ങിയ മീനാക്ഷി എന്നിവർ ചടങ്ങിൽ സംസാരിച്ചു. യൂണിറ്റിലെ 50 വോളണ്ടിയേഴ്സും
രക്ഷിതാക്കളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: