മാനന്തവാടി: നവംബർ 14 മുതൽ 17 വരെ കാട്ടിക്കുളത്ത് വെച്ച് നടക്കുന്ന മാനന്തവാടി ഉപജില്ല കലോത്സവത്തിൻ്റെ പ്രചരണോദ്ഘാടനം മാനന്തവാടി നഗരസഭ ഉപാദ്ധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന് കലോത്സവ പോസ്റ്റർ നൽകി ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് സേവ്യർ, എ.ഇ.ഒ ഗണേഷ് എം.എം, മണി രാജ്, സുബൈർ ഗദ്ദാഫി, എ.ഇ.സതീഷ് ബാബു., രമേശൻ എഴോക്കാരൻ, പ്രേംദാസ്, വി.പി ബി.പി.സി അനൂപ്, ജോൺസൻ കെ.ജി എന്നിവർ സംസാരിച്ചു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: