വിവിധ റോഡ് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ഐ.സി ബാലകൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. കൂടുതൽ കാലതാമസം വരുത്താതെ പ്രവൃത്തികൾ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പരാതിയോ പ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായാൽ അത് പരിഹരിക്കുന്നതിനായി അതാത് സ്ഥലങ്ങളിലെ ജനപ്രതിനിധികളെ യോഗം ചുമതലപ്പെടുത്തി.
സുൽത്താൽ ബത്തേരി നിയോജക മണ്ഡലത്തിലെ ഇരുളം -മൂന്നാനക്കുഴി -മീനങ്ങാടി റോഡ്, സുൽത്താൻ ബത്തേരി – താളൂർ റോഡ്, ബീനാച്ചി – പനമരം റോഡ് ,കാപ്പിസെറ്റ് -പുൽപ്പള്ളി – ദാസനക്കര റോഡ് എന്നീ റോഡുകളുടെ പ്രവർത്തികളുടെ പുരോഗതി വിലയിരുത്താനാണ് യോഗം വിളിച്ച് ചേർത്തത്. കേരളാ റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിൽ നടക്കുന്ന മൂന്ന് കിഫ്ബി പദ്ധതികൾ അനിയന്ത്രിതമായി കാലതാമസം വന്നതിനാലും ഉപയോഗപ്രദമല്ലാത്തതും അശാസ്ത്രീയവുമായാണ് നിർമാണ പ്രവൃത്തി നടക്കുന്നതടക്കമുള്ള നിരവധി പരാതികൾ പൊതുജനങ്ങളിൽനിന്നും ഉയർന്നുവന്നതിനാലുമാണ് എം.എൽ.എയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. അസൈനാർ ഗ്രാമ പഞ്ചായത് പ്രസിഡന്‍റുമാരായ കെ. ഇ. വിനയൻ , മേഴ്സി സാബു , ടി.എസ്. ദിലീപ് കുമാർ, ഷീല പുഞ്ചവയൽ, നിയോജക മണ്ഡലം നോഡൽ ഓഫീസർ എക്സി. എഞ്ചിനീയർ കെ. വിനയരാജ്, കെ.ആർ. എഫ് . ബി എക്സി. എഞ്ചിനീയർ അബ്ദുൾ അസീസ് കെ , വിവിധ ജന പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു. പ്രധാനമായും വനമേഖലയിലെ അതിർത്തി പ്രശ്നം, ജല അതോറിറ്റി പൈപ്പ് മാറ്റൽ, വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കൽ എന്നിവ മൂലം പ്രവൃത്തികളിൽ ഉണ്ടായ കാല താമസവും ചർച്ച ചെയ്തു. കൂടുതൽ കാലതാമസം വരുത്താതെ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനായി നവംബർ 14ന് ഉദ്യോഗസ്ഥ- ജനപ്രതിനിധികളുടെ സംയുക്ത പരിശോധന നടത്താനും യോഗം തീരുമാനിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.