കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ ചിത്രമൂല വാര്‍ഡില്‍ നവംബര്‍ 9 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നവംബര്‍ 7 ന് വൈകീട്ട് 6 മുതല്‍ നവംബര്‍ 10 ന് വൈകീട്ട് 5 വരെ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി. ചിത്രമൂല വാര്‍ഡില്‍ നവംബര്‍ 7 ന് വൈകീട്ട് 5 മുതല്‍ നവംബര്‍ 9 ന് വൈകീട്ട് 6 വരെ പരസ്യമായ തെരഞ്ഞെടുപ്പ് പ്രചാരണവും നിരോധിച്ചതായും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല
വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ