കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ചിത്രമൂല വാര്‍ഡില്‍ നവംബര്‍ 9 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിങ് സ്റ്റേഷനായി പ്രവര്‍ത്തിക്കുന്ന കണിയാമ്പറ്റ ഗവ.യു.പി സ്‌കൂളിന് നവംബര്‍ 8, 9 തീയതികളിലും ചിത്രമൂല വാര്‍ഡ് പരിധിക്കുള്ളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ 9 നും അവധിയായിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള സാധന സാമഗ്രികളുടെ വിതരണം നവംബര്‍ 8 ന് നടക്കും. വോട്ടെടുപ്പ് നവംബര്‍ 9 ന് രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയും വോട്ടെണ്ണല്‍ നവംബര്‍ 10 ന് രാവിലെ 10 നും നടക്കും.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്