കൽപറ്റ: കേരള പ്രവാസി സംഘം നവംബർ 16 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം സംസ്ഥാന തലത്തിലുള്ള പ്രവാസി മുന്നേറ്റ ജാഥയ്ക്ക് വയനാട്ടിൽ ഉജ്ജ്വല സ്വീകരണം. കേന്ദ്രസർക്കാർ പ്രവാസികാര്യ വകുപ്പ് പുനഃസ്ഥാപിക്കുക, സമഗ്രകുടിയേറ്റ നിയമം നടപ്പിലാക്കുക, സംസ്ഥാന സർക്കാരിന്റെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാജ്ഭവൻ മാർച്ച്. ജാഥ ക്യാപ്റ്റൻ പ്രവാസി സംഘം ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദറിനെ സിപിഐ(എം) ജില്ലാ സെക്രട്ടറി പി ഗഗാറിൻ, വൈസ് ക്യാപ്റ്റൻ പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ: ഗഫൂർ പി ലില്ലിസിനെ പ്രവാസി സംഘം ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി, ജാഥാ മാനേജർ പ്രവാസി സംഘം സംസ്ഥാന ട്രഷറർ ബാദുഷ കടലുണ്ടിയെ ജില്ലാ പ്രസിഡന്റ് കെ കെ നാണു എന്നിവർ ഹാരമണിയിച്ച് സ്വീകരിച്ചു. തുടർന്ന് നടന്ന സ്വീകരണ പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സിപിഐ(എം) കൽപറ്റ ഏരിയ സെക്രട്ടറി വി ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി സ്വാഗതം പറഞ്ഞു. തുടർന്ന് ജാഥാ ക്യാപ്റ്റൻ കെ വി അബ്ദുൽ ഖാദർ, പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി കെ സി സജീവ് തൈക്കാട് എന്നിവർ സംസാരിച്ചു.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്