മാനന്തവാടി:പേവിഷ പ്രതിരോധ പ്രചാരണം ലക്ഷ്യമിട്ടു വിദ്യാർഥികൾക്കായി കേരള ഗവ. വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷനുമായി സഹകരിച്ചു മനോരമ നല്ലപാഠം നടത്തുന്ന കരുതല്‍ പദ്ധതിയുടെ ഭാഗമായി ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. മാനന്തവാടി ഗവ. വി എച്ച് എസ് എസില്‍ നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ സി. രാധിക, പിടിഎ പ്രസിഡൻ്റ് പി.പി. ബിനു, ഡോ. സീലിയ ലൂയിസ്, സ്കൂൾ ലീഡർ മുഹമ്മദ് ആഷിൻ, കെ. എം. ഷിനോജ്, വി.കെ. ബാബുരാജ് എന്നിവർ പ്രസംഗിച്ചു.
കെജിവിഒഎ ജില്ലാ സെക്രട്ടറി ഡോ. കെ.എസ്. ശരത്ത് അധ്യക്ഷത വഹിച്ചു. മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കിലെ വെറ്ററിനറി സർജൻ ഡോ. വി. ഫഹ്മിദ ക്ലാസ് എടുത്തു. തെരുവുനായശല്യം മൂലം വിദ്യാർഥികളടക്കം വലയുന്ന സാഹചര്യത്തിലാണു കരുതൽ പദ്ധതി. നായ്ക്കളുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രതിരോധമാർഗങ്ങളും വിദ്യാർഥികൾക്കു പരിചയപ്പെടുത്തുകയാണു ലക്ഷ്യം.

മേട്രൺ നിയമനം
മാനന്തവാടി താഴെയങ്ങാടിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ വർക്കിംഗ് വിമൻസ് ഹോസ്റ്റലിലേക്ക് മേട്രൺ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ്സ് യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 45 നും 60നും ഇടയിൽ പ്രായമുള്ള







