കല്‍പ്പറ്റ: പാല്‍വില വര്‍ദ്ധിപ്പിക്കുക, വര്‍ധിപ്പിക്കുന്ന വില പൂര്‍ണമായും കര്ഷകന് ലഭ്യമാക്കുക, കാലിത്തീറ്റക്ക് സബ്സിഡി അനുവദിക്കുക, മുഴുവന്‍ ക്ഷീരകര്‍ഷകരെയും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, മൃഗഡോക്ടര്‍മാരുടെ ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വയനാട് ജില്ലാ ക്ഷീരകര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ക്ഷീര വികസന ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ധര്‍ണാസമരം ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് ഉദ്ഘാടനം ചെയ്തു. ഐ എന്‍ടി യു സി ജില്ലാ പ്രസിഡന്റ് പി പി ആലി മുഖ്യപ്രഭാഷണം നടത്തി. എം ഒ ദേവസ്യ അധ്യക്ഷനായിരുന്നു. ജോയ് പ്രസാദ്, ഷാന്റി ചേനപ്പാടി, പി കെ മുരളി, ജോസ് പടിഞ്ഞാറത്തറ, ബേബി തുരുത്തി, എം എം മാത്യു, സജീവന് മടക്കിമല, ഇ വി സജി, എ എന്‍ ബാബു, ആഗസ്തി പുത്തന്‍പുര, എ എക്സ് ജോസ്, ജോസഫ് പരത്തന എന്നിവര്‍ സംസാരിച്ചു.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്