മാനന്തവാടി: പുതുശേരിക്കടവ് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴില്‍ പുതുക്കി പണിത ദൈവമാതാവിന്റെ നാമധേയത്തിലുള്ള കുരിശിന് തൊട്ടിയുടെ കൂദാശ നവംബര്‍ 12 ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഇടവക മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മോര് സ്തേഫാനോസിന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. മൂന്നിന്മേല് കുര്ബ്ബാനയുണ്ടാകും.തുടര്‍ന്ന് പള്ളിയില്‍ നിന്നും കുരിശിന്‍തൊട്ടിയിലേക്ക് വാദ്യമേള അകമ്പടിയോടെ പ്രദക്ഷിണം നടക്കും. തുടര്‍ന്ന് നടക്കുന്ന കൂദാശ ചടങ്ങള്‍ക്ക് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.ശേഷം മെത്രാപ്പോലീത്തക്ക് വിവിധ സംഘടനകളുടെ അനുമോദന യോഗവും നടക്കും.ചടങ്ങുകള്‍ക്ക് ശേഷം പൊതു സദ്യയുമുണ്ടാകും.പത്രസമ്മേളനത്തില്‍ വികാരി ഫാ. ബേബി പൗലോസ് ഓലിക്കല്‍ ,ട്രസ്റ്റി ബിനു മാടേsത്ത്, സെക്രട്ടറി ജോണ്‍ ബേബി, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ജോണ്‍ നീറോംപ്ലാക്കില് പങ്കെടുത്തു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: