പുതുശേരിക്കടവ്: സെൻ്റ് മേരീസ് യാക്കോബായ കുരിശുപള്ളി കൂദാശക്ക് നവംബർ 12ന് എത്തുന്ന ജീവകാരുണ്യ പ്രവർത്തകനും നവാഭിഷിക്തതുമായ ഡോ. ഗീവർഗീസ് മാർ സ്തേ ഫാനോസ് മെത്രാപോലിത്തയെ പുതുശേരിക്കടവ്
മസാലിഹുൽ മുസ്ലിമീൻ
മഹല്ല് കമ്മിറ്റി ആദരിക്കുമെന്ന് പ്രസിഡൻ്റ് പള്ളിയാൽ ഇബ്രാഹിം ഹാജി, സെക്രട്ടറി എൻ.പി ഷംസുദ്ദിൻ എന്നിവർ അറിയിച്ചു. മഹല്ലിലെ മറ്റ് ഭാരവാഹികളും നിവാസികളും ചടങ്ങിൽ പങ്കെടുക്കും.സ്വന്തം വൃക്ക ഹൈറന്നു സ എന്ന സഹോദരിക്ക് നൽകിയും ,നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്ന മെത്രാപോലീത്തയുടെ സേവനം മാതൃകാ പരമാണന്നും ഭാരവാഹികൾ പറഞ്ഞു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: