2023 ഫെബ്രുവരി 2 മുതൽ 18 വരെ നടക്കുന്ന മലബാറിന്റെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂർദ്ദ്മാതാ ദേവാലയത്തിന്റെ 115-ാം വാർഷിക തിരുന്നാളിന് ഒരുക്കങ്ങളായി. ഇടവക വികാരി റവ: ഫാദർ ഡോ: അലോഅലോഷ്യസ് കുളങ്ങര ചെയർമാനായും, അസിസ്റ്റന്റ് വികാരി റവ:ഫാദർ റിജോയ് പാത്തിവയൽ വൈസ് ചെയർമാനായും, പാരീഷ് കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ കെ.എ, ഖജാൻജി ജോൺവാലേൽ , പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ വിവിധ കമ്മിറ്റികളുടെ കൺവീനർമാരായും ഇടവകയിലെ കുടുംബ യൂണിറ്റ് ഭാരവാഹികൾ, ശുശ്രൂഷ സമിതി അംഗങ്ങൾ എന്നിവർ കമ്മിറ്റി അംഗങ്ങളായും 201 അംഗ ആഘോഷ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: