തുറന്ന ജീപ്പില്‍ കുട്ടി നേതാക്കള്‍ വേറിട്ട കാഴ്ചയായി ശിശുദിന റാലി

ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശിശുദിന റാലി കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ ജില്ലാ കളക്ടര്‍ എ. ഗീത ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അണിനിരന്ന റാലി എസ്.കെ.എം.ജെ സ്‌കൂള്‍ പരിസരത്ത് സമാപിച്ചു. പോലീസ് സേനയുടെ തുറന്ന ജീപ്പില്‍ ചെണ്ട വാദ്യത്തിന്റെ അകമ്പടിയോടെ കുട്ടി നേതാക്കള്‍ മുന്നില്‍ നിന്ന് നയിച്ച റാലി വേറിട്ടതായി. കുട്ടികളുടെ നേതൃത്വത്തില്‍ എസ്.കെ.എം.ജെ. ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച ശിശുദിന പൊതു സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അച്യുത് ആര്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഡീപോള്‍ പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അച്യുത് ആര്‍ നായര്‍.
എസ്.കെ.എം.ജെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുട്ടികളുടെ പ്രസിഡണ്ട് എം.വി. ലിയോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ മാനന്തവാടി ജി.യു.പി.എസിലെ എലിന്‍ റോസ് മുഖ്യപ്രഭാഷണം നടത്തി. കല്‍പ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. ശിവരാമന്‍ ശിശുദിന സന്ദേശം നല്‍കി. ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ പി.പി. വിനോദ് കുട്ടി നേതാക്കള്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. പ്രസംഗ മത്സര വിജയികളായി കുട്ടികളുടെ നേതാക്കളായവര്‍ക്കും ദേശീയചിത്രരചന മത്സരത്തില്‍ ജില്ലാതലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കും നഗരസഭ കൗണ്‍സിലര്‍ ടി. മണി സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ശാരദ സജീവന്‍, സെക്രട്ടറി കെ. സത്യന്‍, ജോ. സെക്രട്ടറി കെ. രാജന്‍, ട്രഷറര്‍ സി.കെ. ഷംസുദ്ധീന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ പി.ആര്‍. ഗിരിനാഥന്‍, കെ.എ. അലിയാര്‍, വിപിന ദിലീപ് എന്നിവർ നേതൃത്വം നല്‍കി. തരിയോട് സെന്റ് മേരീസ് സ്‌കൂളിലെ നിവേദ് ക്രിസ്റ്റി ജെയ്‌സ് ശിശുദിനാഘോഷ ചടങ്ങില്‍ സ്വാഗതവും, മാനന്തവാടി സെന്റ് ജോസഫ് ടി.ടി.ഐ യിലെ ഡിയോണ്‍ ജോസഫ് ഷെമി നന്ദിയും പറഞ്ഞു.

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ

നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോ ഹാരിസിന്റെ പരാതി ഫലം കണ്ടു, ഹൈദരാബാദിൽ നിന്ന് വിമാന മാർഗം വഴി ഉപകരണങ്ങൾ എത്തി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോ ഹാരിസ് ഉയർത്തിയ ചികിത്സാ പ്രതിസന്ധിക്ക് ഫലം കണ്ടു. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ

ഇതാ ആ സര്‍പ്രൈസ്! അഭിനയ അരങ്ങേറ്റത്തിന് വിസ്‍മയ മോഹന്‍ലാല്‍

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. സിനിമയുടെ വെള്ളിവെളിച്ചത്തില്‍

ടൂറിസ്റ്റ് കേന്ദ്രങ്ങൾ – ക്വാറികൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി.

ജില്ലയിൽ കലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് അടച്ചിട്ട കുറുവ ദ്വീപ് ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങളും ക്വാറികളും തുടർന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി. യന്ത്ര സഹായത്തോടുള്ള മണ്ണ് നീക്കം ചെയ്യാനുള്ള നിയന്ത്രണങ്ങൾ

‘സിബിലില്ലേ ലൈഫില്ല’; സിബില്‍ സ്‌കോറില്‍ തകരുന്ന ജീവിതങ്ങള്‍

കൊച്ചി: വായ്പയ്ക്കായി ചെന്നാല്‍ സിബില്‍ സ്‌കോര്‍ വെല്ലുവിളിയാകുന്ന ദുരനുഭവം നേരിട്ടവരായിരിക്കും നമ്മളില്‍ പലരും. നിസ്സഹായസ്ഥയും നാണക്കേടും തോന്നിയ ഘട്ടങ്ങളുണ്ടാവും. പലിശക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയും ജപ്തിയും വാര്‍ത്തയിലൂടെ തന്നെ നമ്മള്‍ കണ്ടിട്ടുണ്ട്

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആശാവർക്കർ മരിച്ചു.

മാനന്തവാടി: വീട്ടുകാരുടെയും, നാട്ടുകാരുടേയും പ്രാർത്ഥനകൾ വിഫലമാക്കി ഷീജ ഒടുവിൽ മരണത്തിന് കീഴടങ്ങി. മെയ് ആറിന് ചുള്ളിയോട് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന എടവക പഞ്ചാ യത്ത് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആശാ വർക്കർ പാണ്ടിക്കടവ് മുത്താറി മൂല

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *