തേറ്റമല ഗവ.ഹൈസ്കൂളിൽ ബാലാവകാശ വാരാചരണത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് സമകാലിക പ്രശ്നങ്ങളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സും “ഡ്രഗ് ആപ്‌സ് , സൈബർ അഡിക്ഷൻ” എന്നീ വിഷയങ്ങൾ ആസ്പദമാക്കി എക്സിബിഷൻ സംഘടിപ്പിച്ചു. ലഹരിയെന്ന മഹാ വിപത്തിനെ നേരിടാനും കുട്ടികളിലെ മൊബൈൽ അഡിക്ഷൻ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചുമുള്ള ക്ലാസിന് കൗൺസിലർ റിൻസി റോസ് നേതൃത്വം നൽകി.

ലൈബ്രേറിയന്‍ നിയമനം
നൂല്‍പ്പുഴ രാജീവ് ഗാന്ധി സ്മാരക ആശ്രമ സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികയില്‍ ദിവസവേതനത്തിന് നിയമനം നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയില്‍ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ,