പിണങ്ങോട്: വയനാട് സ്വദേശിയായ യുവാവ് കാസര്‍കോഡ് വെച്ച് ട്രെയിന്‍ തട്ടി മരിച്ചു. പിണങ്ങോട് പള്ളിക്കണ്ടി മുസ്തഫയുടേയും, സെക്കീനയുടേയും മകന്‍ മുഹമ്മദ് സാബിത്ത് (25) ആണ് മരിച്ചത്. കാസര്‍കോഡ് മൊബൈല്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്ന സാബിത്ത് ഇന്നലെ രാത്രിയിലാണ് അപകടത്തില്‍പെട്ടത്. സാബിത്തിന്റെ പിതാവ് ജോലിചെയ്യുന്ന കണ്ണൂരില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം മൃതദേഹം പിണങ്ങോട് ജുമാ മസ്ജിദില്‍ ഖബറടക്കി. നുസ്രത്ത്, അഫ്‌സത്ത്, മുഹമ്മദ് ഫഹീം എന്നിവര്‍ സഹോദരങ്ങളാണ്.

പോത്തുകുട്ടി വിതരണം
കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ: