തരിയോട് : സെന്റ് മേരിസ് യു പി സ്കൂളിൽ സാമൂഹ്യ ശാസ്ത്ര പ്രതിഭാ പരിപോഷണ പദ്ധതിയുടെയും(STEP) കാർഷിക ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥികൾ 2020 ലെ തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ കർഷകശ്രീ അവാർഡ് ജേതാവായ ജോഷി ഫ്രാൻസിസുമായി അഭിമുഖ സംഭാഷണം നടത്തി.കർഷകനെ സ്റ്റാഫ് സെക്രട്ടറി ഫാദർ സനീഷ് വടാശ്ശേരി പൊന്നാട അണിയിച്ചു . തുടർന്ന് സ്കൂൾ പച്ചക്കറി തോട്ട വിളവെടുപ്പ് നടത്തി .പ്രധാന അധ്യാപിക ജാൻസി ടീച്ചറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് റോസ ഏ.ജെ അധ്യാപകരായ മിനി ജോസഫ് , ഫിലോമിന , സ്മിത എന്നിവർ സംസാരിച്ചു.

പുരസ്‌കാര നിറവിൽ ‘രക്ഷ’
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം