പറഞ്ഞ മൈലേജ് കിട്ടുന്നില്ല! പരാതി നല്‍കിയ കാറുടമയ്ക്ക് കമ്പനി 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, കോടതി വിധി

തൃശ്ശൂര്‍: വാദ്ഗാനം ചെയ്ത മൈലേജ് കിട്ടുന്നില്ലെന്നാരോപിച്ച് ഫയല്‍ ചെയ്ത കേസില്‍ കാറുടമയ്ക്ക് കമ്പനി 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി. കമ്പനിക്കെതിരെ പരാതി നല്‍കിയ ചൊവ്വൂര്‍ സ്വദേശിനി സൗദാമിനിയ്ക്കാണ് 3,10000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തൃശൂര്‍ ഉപഭോക്തൃ കോടതി വിധിച്ചത്.

എട്ട് ലക്ഷം രൂപ മുടക്കി 2014ല്‍ ആണ് സൗദാമിനി ഫോര്‍ഡിന്റെ പുതിയ കാര്‍ സ്വന്തമാക്കിയത്. ലിറ്ററിന് മുപ്പത്തിരണ്ട് കിലോമീറ്റര്‍ ഓടാന്‍ കഴിയുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ കാറിന്റെ മൈലേജ് ഇരുപത് കിലോമീറ്ററില്‍ താഴെയാണ്. ഇതോടെയാണ് സൗദാമിനി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

ഷറൂമിലെത്തിയപ്പോള്‍ കമ്പിനിയുടെ എക്‌സിക്യൂട്ടീവ് കാറിന് 32 കി.മി മൈലേജ് ആണെന്നറിയിച്ചിരുന്നു. പക്ഷെ വണ്ടി വാങ്ങി ഓടിച്ച് തുടങ്ങിയപ്പോഴാണ് പറ്റിക്കപ്പെട്ടെന്ന് മനസ്സിലായത്. ഇതോടെ സൗദാമിനി പരാതി നല്‍കുകയായിരുന്നു.

ബ്രോഷറിലെ വിവരങ്ങളില്‍ മൈലേജിനെപ്പറ്റിയുള്ള വാഗ്ദാനം ഉണ്ടായിരുന്നു. ഇതാണ് കേസില്‍ പ്രധാന തെളിവായത്. കമ്മീഷന്‍ വെച്ച് പരിശോധിച്ചപ്പോഴും കാറിന് 19 കി.മീ താഴെയാണ് മൈലേജ് ലഭിച്ചത്. തുടര്‍ന്ന് കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു.

ഓണം ആഘോഷിക്കാൻ ഇറങ്ങുന്ന 40 കഴിഞ്ഞ യുവാക്കൾ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം; ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു.

ഓണാഘോഷ പരിപാടിക്കിടെ നിയമസഭയിലെ ജീവനക്കാരൻ കുഴഞ്ഞ് വീണ് മരിച്ചത് കഴിഞ്ഞദിവസമായിരുന്നു. 46 കാരനായ വി.ജുനൈസ് നിയമസഭാ ഹാളില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിനിടെയായിരുന്നു മരണം.അടുത്തിടെ ഇത്തരത്തിലുള്ള നിരവധി സംഭവമാണ് നാം കേള്‍ക്കുന്നത്. ജിമ്മിലെ വ്യായാമത്തിനിടയിലും ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലും

പെരുമ്പാവൂരിൽ സഹകരണ ബാങ്ക് ജീവനക്കാരിയെ ഓഫീസ് കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് ബാങ്കിന്റെ കോൺഫ്രൻസ് ഹാളിലെ ഫാനിൽ തൂങ്ങിയ നിലയിൽ

സഹകരണ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരി ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. പെരുമ്ബാവൂർ കൂവപ്പടി സർവീസ് സഹകരണ ബാങ്കിന്റെ ഭാഗമായ ജനസേവന കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരി കുറിച്ചിലക്കോട് സ്വദേശിനി അശ്വതി (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട്

ഓണ കുടിയന്മാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസങ്ങളിൽ ബീവറേജസ് പ്രവർത്തിക്കില്ല

സംസ്ഥാനം ഓണാഘോഷത്തിലേക്ക് കടന്നതോടെ വിപണികള്‍ സജീവം. തിരുവോണത്തിൻ്റെ തിരക്കില്‍ കേരളം അലിഞ്ഞതോടെ വ്യാപാരസ്ഥാപനങ്ങളിലടക്കം തിരക്ക് രൂക്ഷമാണ്. ഉത്രാടപ്പാച്ചില്‍ ദിവസമായ വ്യാഴാഴ്ച (04-09-2025) ഓണം ആഘോഷിക്കുന്നതിനായുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കുന്നതിനുള്ള പരക്കംപാച്ചിലിലാകും മലയാളികള്‍. ഓണം എത്തിയതോടെ കളകളും

ത്വൈബ കോൺഫ്രൻസ് സെപ്റ്റംബർ 22ന്

സുന്നി മഹല്ല് ഫെഡറേഷൻ സ്റ്റേറ്റ് കമ്മിറ്റി ആചരിക്കുന്ന ത്രൈമാസ റബീഅ് ക്യാമ്പയിൻ ജില്ലാതല സമാപനം സെപ്റ്റംബർ 22ന് തിങ്കൾ രാവിലെ 9.30 മുതൽ രണ്ട് മണിവരെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. സുന്നി മഹല്ല്

പനമരം ബ്ലോക്ക് പഞ്ചായത്തിൽ ‘കരുതാം കൗമാരം’ പദ്ധതിക്ക് തുടക്കമായി.

ആസ്പിരേഷനൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ‘കരുതാം കൗമാരം’ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ

ഫാറ്റിലിവറിന് പരിഹാരമുണ്ട്; നാല് പ്രത്യേക ഭക്ഷണ കോമ്പിനേഷനുകള്‍ പരീക്ഷിക്കൂ…

ഫാറ്റിലിവര്‍ ആളുകള്‍ക്കിടയില്‍ ഒരു സാധാരണ ആരോഗ്യപ്രശ്‌നമായി മാറിയിട്ടുണ്ട്. വ്യായാമം ഇല്ലായ്മയും ഭക്ഷണക്രമത്തിലെ വ്യതിയാനങ്ങളും ഒക്കെ ആളുകളെ രോഗികളാക്കുകയാണ്. കരള്‍രോഗ വിദഗ്ധനായ ഡോ. സൗരഭ് സേഥി പറയുന്നതനുസരിച്ച് നാല് ഭക്ഷണ കോമ്പിനേഷനുകള്‍ സംയോജിപ്പിച്ച് കഴിക്കുന്നത് ഫാറ്റിലിവര്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.