മാനന്തവാടി : 41 മത് വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വിളംബര ജാഥ ഇന്ന് വൈകുന്നേരം നാല് മണിക്ക് താലൂക്ക് ഓഫീസ് പരിസരത്ത് ആരംഭിച്ച് ഗാന്ധി പാർക്കിൽ അവസാനിക്കും.
ഡിസംബർ ആറ് മുതൽ ഒമ്പത് വരെ കണിയാരം ഫാദർ ജി കെ എം ഹയർ സെക്കണ്ടി സ്കൂൾ, സെൻറ് ജോസഫ്സ് ടി ടി ഐ, സാൻജോ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലാണ് കലോൽസവം . യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി,വിഎച്ച്എസ്ഇ വിദ്യാലയങ്ങളിൽ നിന്നായി ഏകദേശം 4,000 ത്തോളം വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അടക്കം ഏകദേശം 8000 അധികം ആളുകൾ ഈ മേളയിൽ പങ്കെടുക്കുന്നു.