തലപ്പുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായ സ്ഥാപന തല പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം തലപ്പുഴ ഗവ.യു.പി സ്കൂളിൽ തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് നിർവഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ലൈജി തോമസ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലോക്ക് കൃഷി ഉപ ഡയറക്ടർ വി.ആർ.അനിൽകുമാർ പദ്ധതിയുടെ വിശദീകരണം നടത്തി. തവിഞ്ഞാൽ കൃഷി ഓഫീസർ പി.സജി, പ്രാധാനാധ്യാപകൻ
റോജസ് മാർട്ടിൻ, സീനിയർ അധ്യാപകൻ കെ. വിജയൻ, പി ടി.എ പ്രസിഡൻ്റ് ജാഫർ സാദിഖ്, കൃഷി അസിസ്റ്റന്റ് എം.അഭിജിത്ത് എന്നിവർ സംസാരിച്ചു.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,