മാനന്തവാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 17 പെൻഷൻ ദിനം ആചരിച്ചു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന ദിനാചരണം കെ.എസ്.എസ്.പി.എ.ജില്ലാ ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ ഇ.ജെ. ഉദ്ഘാടനം ചെയ്യതു. നിയോജക മണ്ഡലം പ്രസിഡണ്ട് ഗ്രേയ്സി ടീച്ചർ അധ്യക്ഷത വഹിച്ചു. ജോയി.കെ.ടി, മത്തായി പി.ജി, ഭാസ്കരൻ.വി.കെ, പി.കെ.സുകുമാരൻ, വി.എസ്.ഗീരീഷൻ, എസ്.ഹമീദ്, അബൂബക്കർ.വി, വിൻസൻ്റ് ജോസഫ്, മോഹൻ എം.എ, കെ.എം.പൗലോസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന് പെൻഷക്കാരായ കെ.കെ. കുഞ്ഞമ്മദ്, ഭാസ്ക്കരൻ വി.കെ. പി.കെ.രാജൻ മാസ്റ്റർ, ബാലകൃഷ്ണൻ നമ്പ്യാർ, കെ.ടി. കുഞ്ഞികൃഷ്ണൻ, മറിയം എന്നിവരെ ആദരിച്ചു.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,