കേരള കോൺഗ്രസ്(എം ) പനമരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരകളാകരുത് ഇരുട്ടിൽ ആവരുത് എന്ന മുദ്രാവാക്യവുമായി മയക്കു മരുന്നിന് എതിരെ മോചന ജ്വാലയും ജനകീയ സദസ്സും സംഘടിപ്പിച്ചു. മയക്കുമരുന്ന് എതിരെയുള്ള സന്ദേശവുമായി വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് ശ്രദ്ധേയമായിരുന്നു.പനമരം പാലത്തിനു സമീപം നിന്ന് ആരംഭിച്ച മോചന ജ്വാല റാലി പനമരം ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടത്തിയ ജനകീയ സദസ്സിൽ മണ്ഡലം പ്രസിഡണ്ട് ജോർജ് ഊരശ്ശേരി അധ്യക്ഷനായിരുന്നു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഈശോ എം. ചെറിയാൻ മോചന ജ്വാല തെളിയിച്ചു ഉത്ഘാടനം ചെയ്തു.. റിട്ടയേർഡ് പോലീസ് ഓഫീസർ ശ്രീ രഘുനാഥ് മുഖ്യ പ്രഭാഷണം മാത്യു സേവ്യർ ലഹരി വിരുദ്ധ കവിത ആലാപനം നടത്തി. അനീഷ് ചെറുകാട്ട്, കെ എം അബ്രഹാം, അപ്പച്ചൻ ചേന്ദംകുളം, ഫിലിപ്പ് ഇല്ലിക്കൽ, അപ്പച്ചൻ കുറുമ്പലാക്കാട് സാബു തേനെത്, ജോഷി ഏറെത് എന്നിവർ പ്രസംഗിച്ചു.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ