സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വൈത്തിരി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിൽ വച്ച് നടന്ന ക്യാമ്പിൽ 28 കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. കൽപ്പറ്റ നഗരസഭാ ചെയർമാൻ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എ.കെ.ഷിബു, ടി.ടി.ശോഭന, എം.പി. അനൂപ് എന്നിവർ സംസാരിച്ചു. ചിത്രരചന, സംഗീതം, നിർമ്മാണം തുടങ്ങിയ പഠനപ്രവർത്തനങ്ങൾക്ക് സ്പെഷ്യൽ എഡ്യുക്കേറ്റർമാർ എന്നിവർ നേതൃത്വം നൽകി.

റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറം നേതാക്കൾ പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് സന്ദർശിച്ചു
കൽപ്പറ്റ: പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് നിർമ്മാണം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവുമായി ജനകീയ കർമ്മസമിതി അംഗങ്ങളുമൊ ത്ത് റോഡ് ആക്സിഡന്റ്റ് ആക്ഷൻ ഫോറം നേതാക്കൾ സ്ഥലം സന്ദർശിച്ചു.സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.എം അബ്ദു, റാഫ് ജില്ലാ ഭാരവാഹികളായ