മീനങ്ങാടി: ഡിസംബർ 23,24,25 തീയതികളിൽ ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തിൽ നടക്കുന്ന മണ്ഡല മഹോത്സവത്തിന് മുന്നോടിയായി ക്രമസമാധാന പ്രശ്നങ്ങളും, വിവിധ താലപ്പൊലി കമ്മിറ്റികളുടെ ഏകോപനത്തിനുമായി ഉന്നത തല യോഗം ചേർന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ഇ. വിനയന്‍റെ അധ്യക്ഷതയിൽ സുൽത്താൻ ബത്തേരി തഹസിൽദാർ കെ.വി. ഷാജി, വിവിധ വകുപ്പുതല പ്രതിനിധികൾ, താലപ്പൊലി കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിനും ഫയർഫോഴ്സിന്‍റെയും പൊലീസിന്‍റെയും വിവിധ വകുപ്പുകളുടെയും സേവനം ഉറപ്പാക്കുന്നതിനും യോഗത്തിൽ തീരുമാനമായി. ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്‍റ് മനോജ് ചന്ദനക്കാവ് സ്വാഗതവും സെക്രട്ടറി പി.വി. വേണുഗോപാൽ നന്ദിയും പറഞ്ഞു. എക്സിക്യുട്ടീവ് ഓഫീസർ നാരായണൻ നമ്പൂതിരി, എം.എസ്. നാരായണൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, കെ.എൻ. വേണുഗോപാൽ, രജനി ശിവപ്രസാദ്, സുജാത ഗോപാൽ സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

തിരുനെല്ലി ക്ഷേത്രത്തിൽ ഇ-കാണിക്ക സമർപ്പിച്ചു.
ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലേക്കു കേരള ഗ്രാമീണ ബാങ്ക് ഇ-കാണിക്ക സമർപ്പിച്ചു.എക്സിക്യൂട്ടീവ് ഓഫീസർ കെ. വി.നാരായണൻ, ക്ഷേത്രം മാനേജർ പി.കെ പ്രേമചന്ദ്രൻ,ടി.സന്തോഷ് കുമാർ,മലബാർ ദേവസ്വം ബോർഡ് പ്രതിനിധി ആർ. ബിന്ദു ഗ്രാമീണ ബാങ്ക് മാനേജർ