എടവക : എടവക ഗ്രാമ പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പായോട് കാവണക്കുന്നിൽ സ്ഥാപിച്ച മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി(എം.സി.എഫ്)യുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു.
ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ നിന്നും പ്ലാസ്റ്റിക്ക് പാഴ്‌വസ്തുക്കൾ ശേഖരിച്ച് അതതു വാർഡുകളിൽ താത്ക്കാലികമായി സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള മാർഗം എന്ന നിലയിൽ തൊഴിലുറപ്പ് പദ്ധതിയുടെ സാധന സാമഗ്രി ഘടകത്തിൽ ഉൾപ്പെടുത്തി , ഒരു വാർഡിൽ രണ്ടെണ്ണം എന്ന നിലയിലാണ് മുപ്പത്തിയെട്ട് മിനി എം സി എഫുകൾ സ്ഥാപിക്കുന്നത്. ഇവിടം നിന്നും പിന്നീട് പ്രധാന എം.സി.എഫ് ലേക്ക് മാറ്റപ്പെടുന്ന പാഴ് വസ്തുക്കൾ തരം തിരിച്ചതിനു ശേഷമാണ് സർക്കാർ ഏജൻസിയായ ക്ലീൻ കേരള കമ്പിനിക്ക് കൈമാറുന്നത്.
യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെൻസി ബിനോയി , വാർഡ് മെമ്പർ ലിസി ജോൺ ,ജനപ്രതിനിധികളായ എം.പി. വത്സൻ, വിനോദ് തോട്ടത്തിൽ, ഷറഫുന്നീസ. കെ , അസി.സെക്രട്ടറി മനോജ് . വി.സി, വി.ഇ.ഒ ഷൈജിത്ത് . എം, സി.ഡി.എസ് ചെയർ പേഴ്സൺ പ്രിയ വീരേന്ദ്ര കുമാർ , അക്രഡിറ്റഡ് എഞ്ചിനിയർ ഷമീൽ സി എച്ച്, ഓവർസിയർ ജോസ് പി.ജോൺ , ഹരിത കർമ സേനാംഗങ്ങളായ റീന അർജുൻ, ലീല . കെ പ്രസംഗിച്ചു.

കരാത്തേ ചാമ്പ്യൻഷിപ്പ് നടത്തി.
കൽപറ്റ: കെൻയുറി യു കരാത്തേ ഡോ ഫെഡറേഷന്റെ ഇരുപത്തിയേഴാമത് വയനാട് ജില്ലാ ചാമ്പ്യൻഷിപ്പ് കൽപറ്റ എസ്.കെ.എം.ജെയിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. കെൻ യു – റിയു